Kerala News

ബസ് ചാർജ് വൈകാതെ വർധിപ്പിക്കും;ഇന്നത്തേത് അനാവശ്യ സമരം

ബസ് ഉടമകളുടെ സമ്മർദ്ദത്തിലൂടെ ചാർജ് വർധിപ്പിച്ചെന്ന് വരുത്തി തീർക്കാനാണ് ഇന്നത്തെ ബസ് സമരമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. അധികം താമസിയാതെ ചാർജ് വർധന നടപ്പിലാക്കുമെന്ന് അവർക്ക് തന്നെ അറിയാമെന്നും പരീക്ഷകൾ അടക്കം നടക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ഒരു സമരത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.

സർക്കാർ തീരുമാനം വൈകിയിട്ടില്ല. ഫെയർ വർധിപ്പിക്കേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചതാണ്. ബസ് ഉടമകൾ ചർച്ചക്ക് തയ്യാറായാൽ ചർച്ച നടത്തും ബസ് മിനിമം നിരക്ക് വർധിപ്പിക്കുന്നതടക്കം ഈ മാസം 30 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും. യാത്രാക്ലേശം ഒഴിവാക്കാനായി കെഎസ്ആർടിസി പരമാവധി സർവീസ് നടത്തും. ബസ് ഉടമകൾക്ക് നികുതി ഇളവുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മിനിമം ബസ് ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്ന ആവശ്യമുയർത്തിയാണ് ഇന്ന് ബസ് സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഉടമകൾ ​ഗതാ​ഗത മന്ത്രിയെ അറിയിച്ചിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!