Kerala

ബഷീറിന്റെ മരണകാരണം അശ്രദ്ധമായ ഡ്രൈവിങ്; ഗതാഗത മന്ത്രി

  • 11th November 2019
  • 0 Comments

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയായ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധയോടെയും ഉദാസീനതയോടെയുമുള്ള ഡ്രൈവിങ് ആഅപകടകാരണമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി വ്യക്തമാക്കിയിട്ടില്ല. കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പി കെ ബഷീറിന്റെ ചോദ്യത്തിന് നിയമസഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു ഗതാഗതമന്ത്രി. അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു ഓഗസ്റ്റ് മൂന്നിന് […]

Kerala Local

റോഡുകളുടെ നിർമ്മാണം ഉൾപ്പടെ വിവിധ മേഖലകളിൽ ഉണ്ടാവുന്നത് വലിയ മുന്നേറ്റം – മന്ത്രി എ കെ ശശീന്ദ്രൻ

റോഡുകളുടെ നിർമ്മാണ കാര്യത്തിൽ മാത്രമല്ല ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസമേഖലയിലും, പാർപ്പിട നിർമ്മാണ മേഖലയിലും, കാർഷികമേഖലയിലും വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ആസൂത്രിതമായ വിധത്തിൽ നടപ്പിലാക്കുന്നതിന് കൃഷിവകുപ്പുമായും കൃഷി വികസന ഓഫീസർമാരുമായും ബന്ധപ്പെട്ട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് തന്നെ മുൻകൈയ്യെടുത്ത് ഒരു സമയബന്ധിത പരിപാടി നടപ്പിലാക്കണമെന്ന് ഉദ്ദേശിക്കുന്നു. ഈ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ ജനതയുടെ കൈകളിലേക്ക് […]

News

ഉല്ലാസഗണിതം പദ്ധതി; തുടങ്ങിശാസ്ത്ര കൗതുകമുണര്‍ത്തുന്ന പഠനരീതികള്‍ ഭാവിക്ക് മുതല്‍ക്കൂട്ടാകും;മന്ത്രി എ.കെ ശശീന്ദ്രന്‍

ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്ര കൗതുകമുണര്‍ത്തുന്ന സാങ്കേതിക പഠനരീതികള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സമഗ്ര ശിക്ഷ കേരളയുടെനേതൃത്വത്തില്‍ നടപ്പാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇച്ചന്നൂര്‍ എയുപി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയാസരഹിതമായ നൂതന പഠനരീതികള്‍ ഉപയോഗിച്ച് കണക്ക് എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന വിധത്തിലുള്ള പദ്ധതിയാണ് ഉല്ലാസഗണിതം. തുടക്കത്തില്‍തന്നെ കുട്ടികളെ പരിശീലിപ്പിച്ച് ഗണിതശാസ്ത്രത്തില്‍ മികവ്പുലര്‍ത്താന്‍ കഴിയുംവിധം ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് […]

News

മര്‍കസ് അലുംനി പ്രളയ പുനധിവാസ ഭവനം ലോഞ്ചിങ് നടത്തി

വയനാട് : പ്രളയത്തിലും ഉരുള്‍ പൊട്ടലിലും എല്ലാം നഷ്ടപ്പെട്ട നിസ്സഹായാര്‍ക്ക് കൈ മറന്ന സഹായം കേരള ജനത ഒന്നടങ്കം നല്‍കി വരുമ്പോള്‍ മര്‍കസ് അലുംനിയും അതിന്റെ ഭാഗമാവുകയാണ്. പൂര്‍ണമായും വീടും സ്ഥലവും നഷ്ടപ്പെട്ടവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കുള്ള വീട് നിര്‍മാണത്തിന്റെ ന്റെ ലോഞ്ചിങ് മേപ്പാടിയില്‍ നടന്ന പൊതു പരിപാടിയില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ശ്രീ ശശീന്ദ്രന്‍ MLA, ശ്രി ഒ എം കേളു MLA, എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കുത്തുകല്ലില്‍ […]

Local

കോരപ്പുഴയിലെ താല്‍കാലിക നടപ്പാത ഉടന്‍ പുനര്‍നിര്‍മ്മിക്കും മന്ത്രി എ.കെ ശശീന്ദ്രന്‍

പുനര്‍നിര്‍മ്മാണ പ്രവൃത്തി ഇന്ന് (ഓഗസ്റ്റ് 28) ആരംഭിക്കുംകോരപ്പുഴ നിവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. താല്‍കാലികമായി നിര്‍മ്മിച്ച നടപ്പാതയുടെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോരപ്പുഴയിലെ താല്‍കാലിക നടപ്പാതയിലൂടെയുള്ള യാത്രസൗകര്യം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനങ്ങളുടെ ന്യായമായ ആവശ്യമാണ് യാത്ര സൗകര്യം ലഭിക്കുക എന്നത്. പലരും റെയില്‍വേ പാളം വഴിയാണ് യാത്ര ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. മഴ […]

News

ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കും – മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: വിദ്യാര്‍ഥികളില്‍ ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം ഉണ്ടാക്കാന്‍ ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന്  ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.   ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടത്തുക.  കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ ഉദ്ഘാടനം കാരപറമ്പ് ജി എച്ച് എസ് എസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ട്രാഫിക് പാര്‍ക്കിനെ കുറിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഒരു സ്വകാര്യ കമ്പനിയെ ഏല്‍പിച്ചു കഴിഞ്ഞു. നഗരസഭയുമായി കൂടിയാലോചിച്ചായിരിക്കും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുക.  സൈക്കിളിങ്ങിനുള്ള സൗകര്യം, ഇലക്ട്രിക് വാഹനങ്ങള്‍ […]

error: Protected Content !!