Kerala News

ശശീന്ദ്രനെ താക്കീത് ചെയ്ത് എന്‍സിപി; പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് നേതാക്കളെ പുറത്താക്കിയതായി പി സി ചാക്കോ

  • 26th July 2021
  • 0 Comments

കുണ്ടറയില്‍ എന്‍സിപി നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചെന്ന ആരോപണത്തില്‍ മന്ത്രി എ കെ ശശീന്ദ്രന് പാര്‍ട്ടിയുടെ താക്കീത്. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്ന് എന്‍സിപി നേതൃത്വം മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം വിഷയത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതായി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ വ്യക്തമാക്കി. പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് നേതാക്കളെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേതാക്കളെ പുറത്താക്കിയത്. പരാതി […]

Kerala News

ഇടതിനൊപ്പം തന്നെ; മുന്നണി മാറ്റ ചര്‍ച്ചകളെ തള്ളി എകെ ശശീന്ദ്രന്‍

  • 3rd January 2021
  • 0 Comments

എന്‍സിപി യുഡിഎഫ് മുന്നണിയിലേക്ക് പോകുകയാണെങ്കില്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി എകെ ശശീന്ദ്രന്‍. ഇപ്പോള്‍ എന്‍സിപിക്ക് ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇല്ല. പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. പാലാ ആവശ്യപ്പെടാനുള്ള അവകാശം മാണി സി കാപ്പന് ഉണ്ട്. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് ആരും […]

Kerala News

കാപ്പാട് ബീച്ചിന്റെ നേട്ടം അനന്തസാധ്യതകള്‍ക്ക് വഴി തുറക്കും; മന്ത്രി എ.കെ.ശശീന്ദ്രന്‍

  • 28th December 2020
  • 0 Comments

അന്താരാഷ്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ കാപ്പാട് ബീച്ചിന് ലഭിച്ചത് ജില്ലയില്‍ അനന്തസാധ്യതകള്‍ക്ക് വഴി തുറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബീച്ച് പരിസരത്ത് ഔദ്യോഗികമായി ബ്ലൂ ഫ്ളാഗ് ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദേഹം. കാപ്പാട് ബീച്ച് വികസനം സമീപപ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപകരിക്കും. ജില്ലയുടെ ടൂറിസം സാധ്യതകള്‍ കണ്ടെത്താനും അവ ഫലപ്രദമായി ഉപയോഗപ്പെടുത്താനുമുള്ള നടപടികളെടുക്കും. തദ്ദേശവാസികള്‍ക്കും പ്രയോജനപ്പെടുന്ന വിധം കാപ്പാട് ബീച്ചിനെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഈ വര്‍ഷം ബ്ലൂ ഫ്ളാഗ് […]

News

സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

സ്വകാര്യ ബസ്സുകള്‍ നിര്‍ത്തിയ പശ്ചാത്തലത്തില്‍ ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ബസുടമകള്‍ക്കായുള്ള എല്ലാ സാഹായങ്ങളും സര്‍ക്കാര്‍ ചെയ്തു. ടാക്സ് അടയ്ക്കേണ്ട അവസാന തീയതി രണ്ട് മാസത്തേക്ക് നീട്ടി നല്‍കി. ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ കാര്യം നോക്കേണ്ട ഉത്തരവാദിത്തം ഇക്കാര്യത്തില്‍ സര്‍ക്കാറിനുണ്ട്. ഈ കാലഘട്ടത്തില്‍ സര്‍ക്കാറിന്റെ സാമ്പത്തിക പരിമിതി എല്ലാവര്‍ക്കും അറിയാം. ഈ പ്രയാസങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ഒരു പൊൈതു സമവായത്തിലൂടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ആ സമവായത്തിന്റെ ഭാഷയിലുള്ള തീരുമാനങ്ങളോട് സഹകരിക്കണമെന്നാണ് സ്വകാര്യ […]

News

നാളെ മുതല്‍ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തും; ഗതാഗത മന്ത്രി

നാളെ മുതല്‍ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. പഴയ നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. എന്നാല്‍ അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന നിലപാടിലെക്ക ബസ് ഉടമകളും എത്തണം. ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടും. സിറ്റിബസ്സുകള്‍ ഇല്ലാതാകും. ഇത് കെ.എസ്.ആര്‍.ടി.സിയേയും ഇല്ലാതാക്കും. പൊതുഗതാഗതം ഉണ്ടാവില്ല എന്ന നിലപാടിലക്ക് ജനങ്ങള്‍ എത്തിയെന്നാണ് […]

Local

രോഗികളുടെ വര്‍ദ്ധനവ് മുന്നില്‍ കണ്ട് ജാഗ്രതയോടെയുള്ള മുന്നൊരുക്കവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർദ്ധനവ് പരിഗണിച്ച് ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്ത് ജില്ലാ ഭരണകൂടം. കലക്ടറേറ്റിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ സാംബശിവ റാവു ഇതു സംബന്ധിച്ച് വിശദീകരിച്ചു. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ആഗസ്ത് മാസം അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ കേസുകള്‍ ഉണ്ടാവാനുളള സാധ്യത മുന്നിൽ കാണുന്നുണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം ഇത്രയും കൂടുന്ന നിലയിലേക്ക് പോകാതിരിക്കാനുള്ള ജാഗ്രതയും അങ്ങനെ സംഭവിക്കുകയാണെങ്കിൽ […]

Local

ട്രക്ക്, ലോറി ഡ്രൈവർമാർക്ക് മാർഗരേഖ തയ്യാറാക്കും: ഗതാഗത മന്ത്രി

  • 26th February 2020
  • 0 Comments

ട്രക്ക്, ലോറി ഡ്രൈവർമാർക്ക് മാർഗ രേഖ തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.  തൊഴിൽ വകുപ്പുമായി ചേർന്നാണ് മാർഗരേഖ തയ്യാറാക്കുക. റോഡ് സുരക്ഷാ കമ്മീഷണർ, ലേബർ കമ്മീഷണർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എന്നിവരങ്ങിയ സംഘമാണ് മാർഗ രേഖ തയ്യാറാക്കുക മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അതോറിറ്റിയോഗത്തിലാണ് തീരുമാനം. ഓരോ ജില്ലയിലും പരിശോധനക്ക് 14 പ്രത്യക സ്‌ക്വാഡുകൾ രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പിലെയും പോലീസിലെയും ഓരോ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലുണ്ടാകുക. റോഡ് സുരക്ഷാ കമ്മീഷണർ  സ്‌ക്വാഡുകളെ ഏകോപിപ്പിക്കും.  റോഡ് […]

Kerala

മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയർത്തും-മന്ത്രി എ. കെ ശശീന്ദ്രൻ

  • 18th February 2020
  • 0 Comments

2020-21 സാമ്പത്തിക വർഷം കഴിയുന്നതോടെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ.  ചികിത്സ, പൊതുജനാരോഗ്യ  സംവിധാനങ്ങളും മാനേജ്‍മെന്റും ഒരു സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന ഇ-ഹെൽത്ത്‌ സംവിധാനത്തിന്റെ ജില്ലാതല  ഉദ്ഘാടനം കണ്ണാടിപ്പൊയിലിലെ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  ഇ-ഹെൽത്ത്‌ പദ്ധതി സംസ്ഥാനത്ത് പൂർണമാവുന്ന മുറക്ക്  രോഗികളുടെ മുഴുവൻ രോഗചരിത്രം രേഖപ്പെടുത്താൻ സാധിക്കും. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ തൊട്ട് മുകളിലോട്ടുള്ള ആശുപത്രികളെ  ഉയർന്ന ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയാക്കി ഉയർത്തുകയാണ് ലക്ഷ്യം. 2021-22 […]

Local

സംസ്ഥാന സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു: മന്ത്രി എ.കെ.ശശീന്ദ്രന്‍

സംസ്ഥാനത്തെ ഭവനരഹിതര്‍ക്കായുള്ള ലൈഫ് പദ്ധതിയിലുള്‍പ്പെട്ട രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന്  നടത്തുമെന്ന് മന്ത്രി പറഞ്ഞു. മുന്‍കാല പദ്ധതിയില്‍ പണി പൂര്‍ത്തിയാകാതെ പോയ 65,000 വീടുകളെ കൂടാതെ നാല് സെന്റെങ്കിലും ഭൂമിയുള്ളവരും വീടോ, ഭൂമിയോ ഇല്ലാത്തവരുമായി അഞ്ചു ലക്ഷം കുടുംബങ്ങള്‍ സംസ്ഥാനത്ത് ഭവനരഹിതരായുണ്ട്. സംസ്ഥാനത്തിനായുള്ള […]

Local

കക്കോടിയില്‍ പകല്‍വീട് പ്രവര്‍ത്തനം ആരംഭിച്ചു

  • 20th November 2019
  • 0 Comments

കക്കോടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണാടിച്ചാലില്‍ നിര്‍മ്മിച്ച പകല്‍ വീട്, ബഡ്സ് സ്‌കൂള്‍ എന്നിവയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയിലെ 60 ശതമാനത്തിലധികം പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളുകളും പകുതിയോളം പഞ്ചായത്തുകളില്‍ പകല്‍വീടുകളും  സ്ഥാപിക്കാന്‍  സാധിച്ചതായി  മന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളിലൂടെ  മനുഷ്യത്വപരമായ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ആറ്  മുതല്‍ 17 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിചരണവും വിദ്യാഭ്യാസവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് […]

error: Protected Content !!