‘അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തുചെയ്യുമെന്ന് അറിയില്ല’; അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കപില്‍ സിബല്‍
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തു ചെയ്യുമെന്ന് അറിയില്ലെന്ന് കപില്‍ കണ്ണീരോടെ പറഞ്ഞു.’ അത്തരം ആളുകൾ വളരെ അപൂർവമായി മാത്രമേ ജനിക്കുകയുള്ളൂ, അവർ എന്നു ഓർമ്മിക്കപ്പെടും” കപില്‍ പറഞ്ഞു. അനുശോചനം അറിയിക്കുന്നതിനായി അഹമ്മദ് പട്ടേലിന്‍റെ വസതിയില്‍ ആദ്യമെത്തിയ മുൻനിര നേതാക്കളിൽ മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ കപിൽ സിബലുമുണ്ട്. അദ്ദേഹം ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല. വളരെ ദയാലുവായിരുന്നു ഒരിക്കലും ദേഷ്യപ്പെട്ടില്ല. […]