National News

സൈനിക വാഹനത്തിൽ ട്രക്ക് ഇടിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്

ദക്ഷിണ കശ്മീർ ജില്ലയിൽ സൈനിക വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. നമ്പൽ പ്രദേശത്ത് ശ്രീനഗർ-ജമ്മു ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. പഴങ്ങൾ കയറ്റിയ ലോറി നിയന്ത്രണം വിട്ട് സൈനിക വാഹനത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

News

കതിരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കതിരൂർ∙ പൊന്ന്യം റോഡിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന വേങ്ങാട് ഊർപ്പള്ളി സ്വദേശി ഷംസുദ്ദീൻ (52)ണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കൾ, മകന്റെ ഭാര്യ എന്നിവർക്കും പരുക്കുണ്ട്. ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയായിരുന്നു അപകടം. കൂത്തുപറമ്പ് ഭാഗത്തേക്കു പോകുകയായിരുന്നു കാർ. തലശ്ശേരി ഭാഗത്തേക്ക് പച്ചക്കറിയുമായി പോകുകയായിരുന്നു ലോറി.

Kerala

ആറു പേർക്ക് പുതുജീവിതം നൽകി സാരംഗ് വിടവാങ്ങി; ആദരാഞ്‌ജലി അർപ്പിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് (16) ആദരാഞ്ജലി അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മസ്തിഷ്‌ക മരണമടഞ്ഞ സാരംഗ് 6 പേര്‍ക്കാണ് പുതുജീവിതമായത്. ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ബി.ആർ.സാരംഗ് (16) അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെയാണു ബുധനാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്ന് എസ്എസ്എല്‍സി ഫലം വരുമ്പോള്‍ സാരംഗ് നമ്മോടൊപ്പമില്ല. 6 പേര്‍ക്ക് പുതുജീവിതം നല്‍കി തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗ് […]

Kerala

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു, യുവതിക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കത്തിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ഗിരിജാ സത്യൻ (59)നാണ് പരിക്കേറ്റത്. ഈ സമയം വീട്ടിൽ ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജക്ക് എൽപിജി ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകുവശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉഗ്രശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ‌ ഉഗ്രശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തുകകായിരുന്നു. വീട്ടിലെ ഡബിൾ ഡോർ ഫ്രിഡ്സ് പൂർണമായും പൊട്ടിത്തകർന്ന് […]

Kerala

കന്യാകുമാരിയിൽ നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് 4 മരണം, 7 പേർക്ക് ഗുരുതര പരുക്ക്

കന്യാകുമാരി: നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു ഏഴു പേർക്ക് ഗുരുതരമായി പരുക്ക്. ഇന്നു രാവിലെ നാഗർകോവിൽ – തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉൾപ്പെടെ നാലു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം. തൃച്ചന്തൂർ ഭാഗത്ത് നൃത്തപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം.നൃത്തപരിപാടിക്കു ശേഷം രാവിലെ അഞ്ച് […]

Kerala News

താനൂർ ബോട്ടപകടം: മമ്മൂട്ടി, പൃഥ്വിരാജ്, മംമ്ത തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി

താനൂർ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ്, മംമ്ത മോഹൻദാസ് തുടങ്ങിയവർ. “മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്നതാണ്. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു,”മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. “അജ്ഞതയ്‌ക്കൊപ്പം തികഞ്ഞ അശ്രദ്ധയും സുരക്ഷയെക്കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേരുമ്പോൾ.. നമുക്കൊരു താനൂർ ബോട്ട് […]

Kerala

താനൂര്‍ ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ‘2018’ നിര്‍മാതാക്കള്‍

താനൂര്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബകാർക്ക് ഒരു ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. 2018 എന്ന സിനിമയുടെ നിര്‍മാതാക്കളാണ് സഹായം പ്രഖ്യാപിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 2018 നിര്‍മിച്ചിരിക്കുന്നത്. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതം ധനസഹായമായി നല്‍കും. ആശുപത്രികളിലുള്ളവരുടെ ചികിത്സാ സഹായവും സര്‍ക്കാര്‍ വഹിക്കും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala

താനൂര്‍ ബോട്ടപകടം; കാണാതായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ , വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്തും

കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിൽ കാണാതായ കുട്ടിയെ കിട്ടി. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കുട്ടിക്ക് ന്യുമോണിയ ബാധിച്ച് രണ്ടു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. തിരൂരങ്ങാടി ആശുപത്രിയിൽ എത്തിച്ച കുട്ടിയെ സ്ഥിതി മോശമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മറ്റുകയായിരുന്നു. അതേസമയം വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്താനാണ് തീരുമാനം. നിലവില്‍ 22 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും […]

National

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീടിന് മുകളിൽ വീണു: രണ്ട് മരണം

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീണ് രണ്ട് പ്രദേശവാസികള്‍ മരിച്ചു. ഹനുമാന്‍ഗഢിലെ ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സൂറത്ത്ഗഡില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഹനുമാന്‍ഗഢിലെ ബഹ്ലോല്‍നഗറിലെ വീടിനു മുകളിലാണ് വിമാനം തകര്‍ന്നുവീണത്. പ്രദേശവാസികളായ രണ്ട് പേരാണ് മരിച്ചതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് എസ്പി സുധീര്‍ ചൗധരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജനുവരിയില്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ പരിശീലനത്തിനിടെ ഐഎഎഫിന്റെ സുഖോയില്‍ എസ്യു […]

Kerala

താനൂരിലെ ബോട്ട് അപകടം:മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി,പൊതുദർശത്തിന് വയ്ക്കും

മലപ്പുറം താനൂരിലെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹങ്ങൾ പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് എത്തിച്ച് പൊതുദർശനത്തിനു വയ്ക്കും. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. ദുരന്തത്തിൽ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ പൊതുദർശനത്തിനു വയ്ക്കും. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. ദുരന്തത്തിൽ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 […]

error: Protected Content !!