റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. പാലക്കാട് കോട്ടോപാടം കുണ്ടുകണ്ടത്തിൽ വീട്ടിൽ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. ബന്ധുക്കൾ വരുന്നത് കണ്ട് റോഡിലേക്കിറങ്ങിയ കുട്ടിയെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അരിയൂർ കണ്ടമംഗലം റോഡിലാണ് അപകടമുണ്ടായത്. ഫാത്തിമയെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.









