Kerala

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

  • 16th April 2023
  • 0 Comments

തൃശൂർ: തളിക്കുളത്ത് കെഎസ്ആർടസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഷാജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ തളിക്കുളം കൊപ്രക്കളത്ത് ആണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാണോയെന്ന് സംശയം. ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന […]

Kerala

താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം

  • 4th April 2023
  • 0 Comments

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ തകരപ്പാടിക്കടുത്ത് ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ താഴ്ചയിലേക്ക് പതിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ  വൈകുന്നേരത്തോടെയാണ് വയനാട് ചുള്ളിയോട് സ്വദേശികളായ രണ്ട് പേര്‍ സഞ്ചരിച്ച കെ.എല്‍- 73 ഇ. 1104 എന്ന നമ്പറിലുള്ള ബൈക്ക് ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ടിപ്പര്‍ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ആദ്യമൊന്നും ഇവിടെ എത്തിയവര്‍ക്ക് ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് സൂചന ലഭിച്ചിരുന്നില്ല. ടിപ്പര്‍ തന്നെയാണോ അപകടത്തിനിടയാക്കിയതെന്ന് കാര്യത്തിലും സംശയം ഉടലെടുത്തിരുന്നു. […]

Trending

തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

  • 3rd April 2023
  • 0 Comments

തിരുവനന്തപുരം: കിളിമാനൂർ ഇരട്ടച്ചിറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സംസ്ഥാനപാതയിൽ കിളിമാനൂർ ഇരട്ടച്ചിറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന കിളിമാനൂർ പാപ്പാല സ്വദേശിനി അജില (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. അജിലയോടൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന അഞ്ചു വയസുള്ള മകൻ ആര്യന് പരിക്കേറ്റു. ആര്യനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിലയുടെ മൃതദേഹവും ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാരേറ്റിലേക്ക് പോകുന്നതിനിടെയാണ് അജിലയ്ക്ക് അപകടത്തിൽ […]

Kerala

വേളാങ്കണ്ണി പോകുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു, 2 മരണം 38 പേർക്ക് പരിക്ക്

  • 2nd April 2023
  • 0 Comments

തൃശൂർ: വേളാങ്കണ്ണയിൽ തീർത്ഥയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. സംഭവത്തിൽ 2 പേർ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി അറുപത് വയസുള്ള ലില്ലിയും എട്ടു വയസ്സുള്ള റയോണും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. നാഗപട്ടണം മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. ഒറത്തുൽ നാടിന് സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. ബസിൽ ആകെ […]

Kerala

ശബരിമല അപകടം; ബസിന് ബ്രേക്ക് തകരാറെന്ന് കണ്ടെത്തൽ

  • 31st March 2023
  • 0 Comments

പത്തനംതിട്ട: ശബരിമല പാതയിൽ ഉണ്ടായ വാഹനാപകടത്തിന് കാരണം ബ്രേക്ക് തകരാറെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ വിലയിരുത്തൽ. അയ്യപ്പ ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ് നാട്ടിൽ നിന്നുളള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് കഴിഞ്ഞ ദിവസം ഇലവുങ്കലിന് സമീപം എരുമേലി പാതയിൽ അപകടത്തിൽപെട്ടത്. പത്തനംതിട്ട ആർടിഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സംഭവം നടന്ന വളവിനു മുൻപ് തന്നെ ബ്രേക്ക് ചവിട്ടിയിട്ടും നിൽക്കാതെ വന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ബസ് പാളിയതായും കണ്ടെത്തി. […]

Kerala

ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

  • 31st March 2023
  • 0 Comments

കാസർകോട്: ടാങ്കർ ലോറി ബൈക്കിലിടിച്ചു സുഹൃത്തുക്കളായ രണ്ടു പേർക്കു ദാരുണാന്ത്യം. ചെറുവത്തൂർ കണ്ണാടിപ്പാറ സ്വദേശി ശോഭിത്ത് (27), നീലേശ്വരം ചെയ്യോത്ത് സ്വദേശിയും കണ്ടക്ടറുമായ ദീപക് (30) എന്നിവരാണ് മരിച്ചത്. കൊവ്വൽ ദേശീയപാതയിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ബജാജ് ഫൈനാൻസ് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശോഭിത്തിനെ വീട്ടിൽ കൊണ്ടുവിടാൻ പുറപ്പെട്ടതായിരുന്നു ദീപക്. കൊവ്വൽ ജംഗ്ഷൻ ദേശീയപാതയിൽ എത്തിയപ്പോൾ അമിത വേഗതയിൽ എത്തിയ ടാങ്കർ ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടി ക്കുകയായിരുന്നു. ഒരാൾ അപകട സ്ഥലത്ത് […]

Kerala News

പതിമംഗലം ചാലിയിൽ സലീമിന്റെ മകൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

  • 23rd March 2023
  • 0 Comments

കുന്ദമംഗലം: പതിമംഗലം സ്വദേശി എറണാകുളത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ചാലിയിൽ സലീമിന്റെയും സഫിയയുടെയും മകൻ അലി സലിം ഇസ്മായിൽ (23)നാണ് മരിച്ചത്. എറണാകുളത്ത് 6 മാസമായി ടാറ്റ കോൺസൾട്ടൻസി സർവീസിൽ ഐ ടി എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു.ഇന്നലെ 6. 30യോടെ വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സഹോദരങ്ങൾ: ഉസൈൻ സലിം അക്തർ, മുഹമ്മദ് സലിം അക്കറഫ്, അമീന ഫർസാന

Kerala

വാഹനാപകടം: ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

  • 21st March 2023
  • 0 Comments

പെരിന്തല്‍മണ്ണ ∙ വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. മലപ്പുറം എംസിടി കോളജിലെ നിയമബിരുദ വിദ്യാര്‍ഥിനിയാണ് വിദ്യാര്‍ഥിനിയാണ് അനുഷ.

Kerala

സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണു; ഫുഡ് ഡെലിവറി ബോയിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി

  • 20th March 2023
  • 0 Comments

കോഴിക്കോട് : തൊണ്ടയാട് – രാമനാട്ടുകര ദേശീയപാത ബൈപാസിലെ മെട്രോ കാർഡിയാക് ആശുപത്രിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരന് ദാരുണാന്ത്യം. മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ ഹുസൈൻ (32) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു റോഡ് അപകടം. ഹുസൈൻ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് റോഡിലേക്കു വീഴുകയും പിന്നാലെ വന്ന കോൺക്രീറ്റ് മിക്സ്ർ ലോറി ഇദ്ദേഹത്തിന്‍റെ തലയിലൂടെ കയറിയിറങ്ങുകയുമായിയിരുന്നു. ഹുസൈൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Kerala

അപസ്മാര രോഗിയുമായി വന്ന കാര്‍ നിയന്ത്രണം വിട്ട് 40 അടി താഴ്ച്ചയിലേക്ക് ; മരത്തിൽ കുടുങ്ങിയതിനാൽ വൻ അപകടം ഒഴിവായി

  • 18th March 2023
  • 0 Comments

തളിപ്പറമ്പ്: അപസ്മാര ബാധിതനായ രോഗിയുമായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. സംസ്ഥാനപാതയില്‍ കരിമ്പം പനക്കാട് വളവില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ 4.45നാണ് അപകടമുണ്ടായത്. അപസ്മാര ബാധിതനായ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. ചുഴലി ചെമ്പന്തൊട്ടിയിലെ ഇ. ഏലിക്കുട്ടി(56) ജോസ്(57) മാത്യു(74) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തളിപറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകള്‍ സാരമുളളതല്ല. ഏതാണ്ട് നാല്‍പതോളം അടിയോളം താഴേക്കാണ് കാര്‍ മറിഞ്ഞതെങ്കിലും […]

error: Protected Content !!