Kerala

തലകീഴായി മറിഞ്ഞു ലോറി, മൂവരെയും പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ചു, മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു

  • 18th March 2023
  • 0 Comments

മലപ്പുറം: ദേശീയപാത 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട ചരക്കുലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ട മൂന്നുപേരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണു വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ മരിച്ചത്. ലോറി ഉടമ തൃശൂർ ചാലക്കുടി സ്വദേശി വടക്കുഞ്ചേരി ജോർജ്ജിന്റെ മകൻ അരുൺ ജോർജ് (22), ലോറി ഡ്രൈവർ തൃശൂർ ചാലക്കുടി കുണ്ടൂർ അലമറ്റം സ്വദേശി ചോലക്കൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ (49), […]

Kerala

വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു

  • 17th March 2023
  • 0 Comments

മലപ്പുറം: മലപ്പുറത്തെ വളാഞ്ചേരിയിലെ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു. വട്ടപ്പാറ വളവിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. കോഴിക്കോടു നിന്ന് എറണാകുളത്തേക്ക് സവാള കയറ്റിപ്പോയ ലോറി നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ ഉണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് വിവരം വളാഞ്ചേരി പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ലോറിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിച്ചില്ല. ഒരു മണിക്കൂറോളം […]

Kerala

ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്നതിനിടെ കുഴഞ്ഞു വീണു പരുക്കേറ്റ യുവതി മരിച്ചു

  • 16th March 2023
  • 0 Comments

വാകത്താനം (കോട്ടയം) : ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (അനിമോൾ–24) ആണ് മരിച്ചത്. തിരുവല്ലയിൽ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം. ഫീൽഡ് വർക്കിനു പോകുന്നതിനിടെയാണു കുഴഞ്ഞുവീണത്. സംസ്കാരം ഇന്നു 4ന്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ആതിര, കണ്ണൻ.

Kerala

നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്, കുവൈത്തിൽ ജോലി ചെയ്യുന്ന നഴ്സ് വാഹനാപകടത്തിൽ മരിച്ചു

  • 14th March 2023
  • 0 Comments

ചങ്ങനാശേരി : വാഴൂർ റോഡിൽ പൂവത്തും മൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്, കാറിൽ സഞ്ചരിച്ചിരുന്ന നഴ്സ് മരിച്ചു. 6 പേർക്കു പരുക്ക്. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ കെ.ജോണിന്റെ ഭാര്യ കുവൈത്തിൽ നഴ്സായ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. കുവൈത്തിൽ നിന്നും രണ്ടാഴ്ച മുൻപാണു ജെസിനും കുടുംബവും നാട്ടിലെത്തിയത്. സംഭവത്തിൽ ജെസിൻ (42), മക്കളായ ജൊവാൻ ജെസിൻ ജോൺ (10), ജോന റോസ് ജെസിൻ (6), ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയിൽ ജെറിൻ […]

Local

ട്രാഫിക് സിഗ്നലിന്റെ തകരാർ : വീണ്ടും അപകട മരണം

  • 10th March 2023
  • 0 Comments

വടകര: ട്രാഫിക് സിഗ്നലിന്റെ തകരാറു മൂലം വീണ്ടും അപകട മരണം. ഇന്നലെ രാവിലെ കാറിടിച്ച് വ യോധികൻ മരിച്ചതാണ് അവസാനത്തെ ദുരന്തം.സീബ്രാ ലൈനിനു സമീപം ബൈപാസ് ജംക്‌ഷനിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നു വന്ന വാഹനം വയോധികനെ ഇടിക്കുകയായിരുന്നു. ജംക്‌ഷനിൽ നേരത്തേ ഒട്ടേറെ പേർ വാഹനാപകടത്തിൽ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിഗ്നൽ ഇല്ലാത്തതു കൊണ്ട് കാൽനട യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. ദേശീയപാത വികസനം നടക്കുന്നതു കൊണ്ടു ഇപ്പോൾ സിഗ്നൽ നന്നാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. […]

Kerala News

പാപനാശം ബീച്ചിൽ പാരാഗ്‌ളൈഡിങ്ങിനിടെ അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

  • 7th March 2023
  • 0 Comments

വർക്കല പാപനാശം ബീച്ചിൽ പാരാഗ്‌ളൈഡിങ്ങിനിടെ അപകടത്തിൽ പെട്ട് യുവാവും യുവതിയും ഹൈമാസ്‌ ലൈറ്റ് പോസ്റ്റിൽ കുടുങ്ങി. അപകടത്തിൽ പെട്ട ഉത്തരേന്ത്യൻ സ്വദേശികളെ രക്ഷിക്കാൻ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു മണിക്കൂറിലധികമായി കുടുങ്ങി കിടക്കുന്ന യുവതി തനിക്ക് ആരോ​ഗ്യ പ്രശ്നമുണ്ടെന്നും ശ്വാസ തടസം അനുഭവപ്പെടുന്നുണ്ടെന്നും താഴെ നിൽക്കുന്നവരോട് പറയുന്നുണ്ട്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. കൂടുതൽ ഫയർ ഫോഴ്സ് അം​ഗങ്ങൾ എത്തി ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്. വർക്കല പാരാഗ്‌ളൈഡിങ്ങിൽ അപകട സാധ്യത കൂടുതലുള്ള […]

Kerala News

വയനാട് മുട്ടിൽ ദേശീയ പാതയിൽ വാഹനാപകടം; രണ്ട് മരണം

  • 25th February 2023
  • 0 Comments

വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. എടപ്പെട്ടി സ്വദേശികളായ ഓട്ടോ ഡ്രൈവർ ഷരീഫും യാത്രക്കാരിയായ അമ്മിണിയുമാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പുൽപള്ളി യശോദയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർക്കിങ് സ്ഥലത്ത് നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്ന കാറിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. നിയന്ത്രണം വിട്ട ബസ് ഒരു കാറിലും ബൈക്കിലും […]

Kerala News

ചിത്രീകരണത്തിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു,വിശാൽ രക്ഷപെട്ടത് തലനാരിഴക്ക്

  • 23rd February 2023
  • 0 Comments

സിനിമാ ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി സെറ്റിലേക്ക് ഇടിച്ചുകയറി അപകടം.വിശാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാര്‍ക്ക് ആന്റണിയുടെ പൂനമല്ലിയിലർ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. മതില്‍തകര്‍ത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പിന്നീട് അറിയിച്ചു.വീണുകിടക്കുന്ന വിശാലിന്റെ സമീപത്ത് എത്തുമ്പോഴും ട്രക്ക് നിര്‍ത്താന്‍ സാധിച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു പാഞ്ഞു. എന്നാല്‍, പെട്ടെന്ന് അടുത്തുണ്ടായിരുന്ന ഒരാള്‍ വിശാലിനെ വലിച്ചുമാറ്റി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.ഏതാനും സെക്കന്റുകള്‍ക്കും ഇഞ്ചിനുമുള്ള വ്യത്യാസത്തില്‍ തനിക്ക് ജീവന്‍ നഷ്ടമായേനേ, ദൈവത്തിന് […]

Kerala

കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ട സംഭവം: ബസ് ഡ്രൈവറുടെ കുറ്റമെന്ന് പൊലീസ്, ഞെട്ടിക്കുന്ന സംഭവമെന്ന് ഹൈക്കോടതി

  • 10th February 2023
  • 0 Comments

കൊച്ചി: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊച്ചിയിൽ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കേരള ഹൈക്കോടതി. സംഭവം ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി കോടതിയിൽ പറഞ്ഞു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തി. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. കൊച്ചിയിൽ മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടം. സിഗ്നലിൽ നിന്ന് അമിത വേഗതയിൽ […]

Kerala

കോട്ടയം എംസി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

  • 8th February 2023
  • 0 Comments

കോട്ടയം: കോട്ടയം എംസി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ 9.30 ഓടെ എസ്എച്ച്മൗണ്ടിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് പോയ വീട്ടമ്മ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. എതിര്‍ദിശയില്‍ നിന്നുമെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

error: Protected Content !!