Kerala News

ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടം; അച്ഛന് പിന്നാലെ മകനും മരിച്ചു

  • 16th June 2023
  • 0 Comments

തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുന്നിൽ ആംബുലൻസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മകനും മരിച്ചു. ഇന്നലെ പുലർച്ചെ ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ പടിയൂർ ചളിങ്ങാട് വീട്ടിൽ സുകുമാരന്റെ മകൻ ജിത്തു ഇന്നലെ മരിച്ചിരുന്നു. അതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനായ ജിത്തുവിന്റെ മകൻ അദ്രിനാഥ് രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു നീതുവിന്റെ പിതാവ് തളിക്കുളം പടിഞ്ഞാറ് യത്തീംഖാനക്ക് […]

Kerala News

അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മൂന്ന് ആനകൾ ചത്തു

  • 15th June 2023
  • 0 Comments

ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് ആനകൾ ചത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പലമനേറിന് സമീപം ഭൂദൽബണ്ടയിൽ രണ്ട് കുഞ്ഞുങ്ങളുമായി വലിയ ആന ഹൈവേ മുറിച്ചുകടന്നു. തുടർന്ന് അമിത വേഗതയിൽ കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ആനകളിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അവിടെയെത്തിയ ഫോറസ്റ്റർ ശിവണ്ണ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ആന ഇടിച്ച ലോറിയുടെ മുൻവശത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Kerala Local News

ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം; അഞ്ചുപേർ ആശുപത്രിയിൽ

  • 11th June 2023
  • 0 Comments

ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. ജീപ്പ് യത്രികരായ അഞ്ചുപേർക്ക് അപകടത്തിൽ പരുക്കേറ്റു. ബാലുശേരി കരുമേല വളവിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. മൂന്നാറിൽ നിന്ന് വന്ന വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. എട്ടംഗ സംഘമായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്ക്

കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ആർക്കും ഗുരുതരമായ പരിക്ക് ഇല്ല. താമരശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് ആണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. എതിർദിശയിലേക്ക് കയറിക്കൊണ്ടാണ് മരത്തിലിടിച്ചത്.

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ പിന്‍ചക്രം ഊരിത്തെറിച്ചു, ഒഴിവായത് വൻ ദുരന്തം

പാലക്കാട്∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ പിന്‍ചക്രം ഊരിത്തെറിച്ചു. ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. അട്ടപ്പാടിക്കു സമീപമാണ് ഓടുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചത്. മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്കു പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകട സമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ നാൽപതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ടയർ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം.

Local News

കുന്ദമംഗലം പാലക്കൽ മാളിന് സമീപം വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കുന്ദമംഗലം പാലക്കൽ മാളിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുക്കം- തിരുവമ്പാടി തച്ചംകുന്നേൽ വിൽ‌സൺ ന്റെ മകൻ ആനന്ദ് വിൽ‌സൺ(25 ) ആണ് മരണപ്പെട്ടത്. കാരന്തൂർ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയിൽ പെട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ചേർന്ന് ആനന്ദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അച്ഛൻ വിൽ‌സൺ മരിച്ച് പത്ത് ദിവസത്തിന് ശേഷമാണ് ആനന്ദിനെയും മരണം തട്ടിയെടുത്തത്. അമ്മ : […]

Entertainment Kerala

മരണകാരണം സുധിയുടെ തലയ്‌ക്കേറ്റ ഗുരുതര പരുക്ക്

തൃശൂർ∙ ഒരാഴ്ച മുൻപ് ലോറിക്കു പിന്നിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ്, തൃശൂർ ജില്ലയിലെ കയ്പമംഗലത്തിനു സമീപം പനമ്പിക്കുന്നിൽ നടൻ കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം സംഭവിച്ചിരിക്കുന്നത്. അന്ന് ടാങ്കർ ലോറിയുടെ ഡ്രൈവർ അപകടത്തിൽ മരിച്ചിരുന്നു. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം […]

Kerala National News

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട ഇലകൊള്ളൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിരാജ്, അഭിലാഷ് എന്നിവരാണ് മുങ്ങിമരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇലകൊള്ളൂരില്‍ മഹാദേവ ക്ഷേത്രത്തിന് താഴെ അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടികള്‍. ഒരാള്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെടുകയും രണ്ടാമത്തെ കുട്ടി രക്ഷിക്കാന്‍ ശ്രമിച്ചതോടെയുമാണ് ദാരുണമായ അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. അഞ്ച് കുട്ടികള്‍ കുളിക്കാനിറങ്ങിയെന്നും മൂന്ന് പേര്‍ അപകടത്തില്‍പ്പെട്ടെന്നും ഇതിലൊരാളെ രക്ഷിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. ആഴം കൂടുതലുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഇവിടെ […]

Local News

കോഴിക്കോട് കോതി പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട് കോതി പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ 10.20 ഓടെയാണ് ഹിറ്റാച്ചി മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഐക്കര സ്വദേശി അനുപിനെ ബിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിമുട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കല്ലിറക്കിയ ശേഷം പോയ ടിപ്പറിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. ഹിറ്റാച്ചി തല കീഴായി മറിഞ്ഞു. വാഹനത്തിനുള്ളിൽപ്പെട്ട ഡ്രൈവറെ മത്സ്യ തൊഴിലാളികളാണ് രക്ഷപെടുത്തിയത്. പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി.

Local News

കുന്ദമംഗലത്ത് ടിപ്പർ ലോറി മരത്തിൽ ഇടിച്ച് അപകടം; ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി മരത്തിൽ ഇടിച്ച് അപകടം.ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുന്ദമംഗലം പാലക്കൽ മാളിന് സമീപം ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കെ എൽ 76. എ 9719 എന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവർ നിലമ്പൂർ സ്വദേശി റജുലേഷ് സ്വകാര്യആശുപത്രിയിൽ ചിൽകിത്സയിലാണ്. കോഴിക്കോട് നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ മരം വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സംഘവും പോലീസും […]

error: Protected Content !!