National News

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

  • 29th July 2023
  • 0 Comments

ദില്ലി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. ഒരു സ്കോർപിയോ കാർ ആണ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഗവർണർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്കോർപിയോ കാർ ഇടിച്ചു കയറ്റുകയായിരുന്നു. രണ്ടു തവണ അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായി. […]

Kerala News

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 21st July 2023
  • 0 Comments

കൽപറ്റ (വയനാട്) ∙ പുൽപ്പള്ളിയിൽനിന്നും രാവിലെ എട്ടുമണിക്ക് തൃശ്ശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു. ആറാം മൈലിനും മൂന്നാം മൈലിനും ഇടയിൽ വനമേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപടകത്തിൽപ്പെട്ട ബസ് റോഡിൽനിന്നും വലതുവശത്തേക്ക് തെന്നി മറിഞ്ഞു. മഴയും അമിത വേഗതയുമാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. 16 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala News

ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു

  • 19th July 2023
  • 0 Comments

കൊല്ലം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ പിലാത്തോട്ടത്തിൽ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും കൊല്ലത്തെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. കാവനാട് ആൽത്തറമൂട് ജങ്‌ഷനിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്‌ ആൽത്തറമൂട് ജങ്‌ഷനിൽ മുന്നോട്ടുപോയി ചുറ്റിവരേണ്ടതിനുപകരം ഡിവൈഡറിനു സമീപം വലത്തോട്ടുതിരിഞ്ഞ് […]

Kerala

കോഴിക്കോട് ബൈക്ക്മറിഞ്ഞ് ഫൂട്ട് റസ്റ്റർ കാലിൽ തുളച്ചുകയറി, യുവാവിന് രക്ഷയായി അഗ്നിശമനസേന

  • 17th July 2023
  • 0 Comments

കോഴിക്കോട്: ബൈക്ക് മറിഞ്ഞ് കാലിൽ ഫൂട്ട് റസ്റ്റർ തുളച്ചുകയറിയ യുവാവിന് രക്ഷയായി അഗ്നിശമന സേന. ഉള്ളാട്ടു തൊടിയിൽ രാംജിത്തിന്റെ കാലിലാണ് ഫൂട്ട് റസ്റ്റർ തുളച്ചുകയറിയത്. ഫറൂഖ് നല്ലൂരങ്ങാടിയിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോൺക്രീറ്റ് ചെയ്ത ഫൂട്ട് പാത്തിലൂടെ സഞ്ചരിച്ച ബെെക്ക് വയലിലേക്ക് മറിയുകയായിരുന്നു. തുടർന്ന് മീഞ്ചന്ത അഗ്നി ശമനസേന സ്റ്രേഷൻ ഓഫീസർ എം.കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുരേഷ് ടി, ജോസഫ് ബാബു, ജിൻസ് ജോർജ് ,അനൂപ് എന്നിവർ ചേർന്ന് ഹൈഡ്രോളിക്ക് കട്ടർ […]

Kerala Local News

കോഴിക്കോട് പൊലീസ് ജീപ്പ് മറിഞ്ഞു; എസ്‌ഐ ഉൾപ്പെടെ 4 ഉദ്യോഗസ്ഥർക്ക് പരുക്ക്

  • 15th July 2023
  • 0 Comments

കോഴിക്കോട്: കായണ്ണ മെട്ടന്തറ ജംക്‌ഷനിൽ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. എസ്‌ഐ അടക്കം നാലുപേരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. പേരാമ്പ്ര പൊലീസ് സബ് ഇൻസ്‍പെക്ടർ കെ. ജിതിൻ വാസ് (32), സിവിൽ പൊലീസ് ഓഫീസർമാരായ കൃഷ്ണൻ ( 52 ), അനുരൂപ് (37), ദിൽ ഷാദ് (37) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായണ്ണ മൊട്ടന്തറ ഗവ. ഹയര്‍ […]

Kerala News

വി ശിവൻകുട്ടിയുടെ പൈലറ്റ്  വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

  • 12th July 2023
  • 0 Comments

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്. കൊട്ടാരക്കര പുലമൺ ജംഗ്‌ഷനിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തിൽ രോഗിക്കും ആംബലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാർക്കും പരിക്കേറ്റു. ഏറെപ്പണിപ്പെട്ടാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെത്തിച്ചത്.

Kerala News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ചു; കണ്ണൂരിൽ 7–ാം ക്ലാസുകാരന് ദാരുണാന്ത്യം

  • 11th July 2023
  • 0 Comments

കണ്ണൂർ∙ മട്ടന്നൂർ കുമ്മാനത്ത് സ്കൂൾ ബസിൽ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസുകാരനു ദാരുണാന്ത്യം. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർഥി മുഹമ്മദ് റിദാനാണു മരിച്ചത്.

Kerala Local

പാഞ്ഞെത്തിയ സൈക്കിൾ സ്കൂൾ ബസിനടിയിൽ; വിദ്യാർഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

നിലമ്പൂർ∙ മലപ്പുറം കരുളായിയിൽ സൈക്കിളുമായി സ്കൂൾ ബസിനടിയിൽപ്പെട്ട വിദ്യാർഥി അദ്ഭുതരകരമായി രക്ഷപെട്ടു. കരുളായി ടൗണിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. സൈക്കിളിൽ വന്ന വിദ്യാർഥി സ്കൂൾ ബസിന്റെ അടിയിൽ പെടുകയായിരുന്നു. സൈക്കിൾ ബസിലിടിച്ചതിനു പിന്നാലെ വിദ്യാർഥി പൂർണമായും അടിയിലായെങ്കിലും നിസാര പരുക്കുകളോടെ രക്ഷപെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കരുളായി കിണറ്റങ്ങലിൽ ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കരുളായി കെഎം ഹയർ സെക്കൻഡറി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിയായ ഭൂമികം കൊട്ടുപറ്റ ആദിത്യനാണ് (15) അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്. പരേതനായ […]

National News

മധ്യപ്രദേശിൽ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് പത്ത് മരണം

  • 28th June 2023
  • 0 Comments

മധ്യപ്രദേശിൽ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുണ്ട്. ദാതി പ്രദേശത്തെ ബുഹാര ഗ്രാമത്തിൽ വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.ഗ്വാളിയോറിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബുഹ്‌റ നദിയിലേക്ക് വീഴുകയായിരുന്നു. വധുവിന്റെ വീട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ ഗ്രാമവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞയുടൻ ജില്ലാ ഭരണകൂടവും പോലീസും പ്രാദേശിക ജനപ്രതിനിധികളും സ്ഥലത്തെത്തി. പോലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മയും സ്ഥലത്തുണ്ട്. […]

Local News

ചെലവൂരിൽ നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു

  • 27th June 2023
  • 0 Comments

കോഴിക്കോട് ചെലവൂർ വളവിൽ നിയന്ത്രണം വിട്ട കാർ പറമ്പിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 6 :15 നാണ് അപകടം നടന്നത് . യാത്രക്കാരായ നാല് പേരിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അജ്‌നാസ് , സുഹൈൽ, ഷഹനാസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.ഡ്രൈവർ ഉറങ്ങിപോയതാണെന്നാണ് സംശയം. അപകടം കണ്ട നാട്ടുകാർ ഓടിയെത്തി കാറിലുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. കുന്ദമംഗലത്ത് […]

error: Protected Content !!