National News

മധ്യപ്രദേശിൽ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് പത്ത് മരണം

മധ്യപ്രദേശിൽ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുണ്ട്. ദാതി പ്രദേശത്തെ ബുഹാര ഗ്രാമത്തിൽ വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഗ്വാളിയോറിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബുഹ്‌റ നദിയിലേക്ക് വീഴുകയായിരുന്നു. വധുവിന്റെ വീട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ ഗ്രാമവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവരമറിഞ്ഞയുടൻ ജില്ലാ ഭരണകൂടവും പോലീസും പ്രാദേശിക ജനപ്രതിനിധികളും സ്ഥലത്തെത്തി. പോലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മയും സ്ഥലത്തുണ്ട്. പുഴയിൽ വീണവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നിർദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായത്തിനും ആഭ്യന്തരമന്ത്രി നിർദേശം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!