അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

0
54

പത്തനംതിട്ട ഇലകൊള്ളൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിരാജ്, അഭിലാഷ് എന്നിവരാണ് മുങ്ങിമരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍.

ഇലകൊള്ളൂരില്‍ മഹാദേവ ക്ഷേത്രത്തിന് താഴെ അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടികള്‍. ഒരാള്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെടുകയും രണ്ടാമത്തെ കുട്ടി രക്ഷിക്കാന്‍ ശ്രമിച്ചതോടെയുമാണ് ദാരുണമായ അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

അഞ്ച് കുട്ടികള്‍ കുളിക്കാനിറങ്ങിയെന്നും മൂന്ന് പേര്‍ അപകടത്തില്‍പ്പെട്ടെന്നും ഇതിലൊരാളെ രക്ഷിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. ആഴം കൂടുതലുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഇവിടെ വേനലവധിക്കാലത്ത് നിരവധി പേര്‍ കുളിക്കാനെത്തുന്നുണ്ടെന്നും അപകട സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here