സാംസ്കാരിക ഘോഷയാത്രയോടെ സർഗോത്സവത്തിന് നാളെ തുടക്കം
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുളള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന കുട്ടികളുടെ സംസ്ഥാന തല കലാമേളയായ സർഗോത്സവത്തിന് കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നാളെ (ജനു.നാല്) തുടക്കം കുറിക്കുംമെന്ന് ജില്ലാ കളക്റ്റർ എസ്.സാംബശിവറാവുകളക്റ്ററേറ്റിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 8.30 ന് കാരപ്പറമ്പ് ജങ്ക്ഷനിൽ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കലോത്സവ വേദി ഉണരും.മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ജനു അഞ്ചിന് തൊഴിൽ -എക്സൈസ് വകുപ്പു […]
