Kerala kerala

പൊലീസ്- എംവിഡി സംയുക്ത പരിശോധന 24 മണിക്കൂറും, കൂടുതല്‍ എഐ കാമറകള്‍; ഹെല്‍മറ്റിലും സീറ്റ് ബെല്‍റ്റിലും നടപടി

  • 16th December 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വാഹന അപകട പരമ്പരയില്‍ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി – പൊലീസ് യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു എന്നിവര്‍ ജില്ലാ പൊലീസ് മേധാവിമാരുമായിട്ടാണ് ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തെ റോഡുകളില്‍ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും. ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര എന്നിവ കൂടുതലായി ശ്രദ്ധിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ […]

Trending

ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥി മരിച്ചു:ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്

  • 16th December 2024
  • 0 Comments

വയനാട്ടിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥി മരിച്ചു. പന്ത്രണ്ടുവയസുകാരനായ അശ്വിൻ ആണ് മരിച്ചത്. മാനന്തവാടിയിലെ പാൽ സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകനാണ് പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കന്‍ററി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ.കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ അശ്വിന്‍റെ കഴുത്ത് കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഉടനെ തന്നെ കുട്ടിയെ വയനാട് ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ […]

Trending

ഫാഷൻ ട്രെൻഡുകളിൽ ഐഎഫ്എഫ്‌കെ വൈബ്

  • 16th December 2024
  • 0 Comments

വൈവിധ്യങ്ങളാൽ സമ്പന്നമായ ഐ.എഫ്.എഫ്.കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷൻ ട്രെൻഡുകളും. വ്യത്യസ്ത കോണുകളിൽനിന്നെത്തുന്ന ചലച്ചിത്ര പ്രേമികളിൽനിന്നു ഫാഷന്റെ മാറുന്ന മുഖങ്ങൾ കണ്ടെത്താനാകും. പതിവുരീതികളിൽനിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരിൽ പലരും. വ്യക്തിത്വമടയാളപ്പെടുത്തുന്ന ഒരു ഉപാധി കൂടിയാണ് അവർക്കു ഫാഷൻ. മേളയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാഞ്ചി എന്ന സ്റ്റാളിന്റെ ഉടമയായ തിരുവനന്തുപുരത്തുനിന്നുള്ള നിമിഷക്ക് അവനവനിണങ്ങുന്നതാണ് ഫാഷൻ. കാഞ്ചീപുരം സാരി വിൽക്കാൻ ഉദ്ദേശിച്ചിരുന്ന നിമിഷക്ക് ഐ.എഫ്.എഫ്.കെ. അതിനുതകുന്ന വേദി ആയിരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ ആദ്യദിനം തന്നെ സാരി […]

Kerala kerala

മെക് 7: മുസ്ലിം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സി.പി.എം; സന്ദീപ് വാര്യര്‍

  • 16th December 2024
  • 0 Comments

പാലക്കാട്: മെക് 7 വ്യായാമത്തിനെ മറയാക്കി മുസ്‌ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സന്ദീപ് വാര്യര്‍ രംഗത്ത്. മലപ്പുറത്തോ കോഴിക്കോടോ ഹോട്ടലില്‍ പോയാലും ജിംനേഷ്യത്തില്‍ പോയാലും റേഷന്‍ കടയില്‍ പോയാലും മുസ്ലിങ്ങള്‍ എണ്ണത്തില്‍ കൂടുതലുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. എന്ന് കരുതി റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും ? ഈ നാട്ടിലെ മനുഷ്യര്‍ക്ക് വ്യായാമം ചെയ്യണമെങ്കിലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണോ ? എന്നാണ് ഫേസ് ബുക്കിലെഴുതിയ […]

Trending

വയനാട്ടിൽ ആദിവാസി യുവാവ് മാതനെ കാറിൽ വലിച്ചിഴച്ച സംഭവം:കാറും പ്രതികളെയും തിരിച്ചറിഞ്ഞു,ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ്

  • 16th December 2024
  • 0 Comments

വയനാട്ടിൽ ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ്. അതിക്രമത്തിലെ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികൾ. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത […]

Trending

വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവം; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി

  • 16th December 2024
  • 0 Comments

തിരുവനന്തപുരം വഞ്ചിയൂരിൽ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഉടൻതന്നെ ഇടപെട്ടിരുന്നുവെന്നും ഡിജിപി വ്യക്തമാക്കുന്നു. പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.സെക്രട്ടറിയേറ്റിനു മുന്നിലെ സിപിഐ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു. സംഭവത്തിൽ ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. റോഡിൽ എങ്ങനെയാണ് സ്റ്റേജ് കെട്ടിയതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. വഞ്ചിയൂരിൽ റോഡിൽ […]

Trending

‘കാമദേവൻ നക്ഷത്രം കണ്ടു’: കൂട്ടുകാർ ചേർന്ന് ഐഫോണിലൊരുക്കിയ സിനിമ ശ്രദ്ധേയമാകുന്നു

  • 16th December 2024
  • 0 Comments

ഇരുപതോളം കൂട്ടുകാർ ചേർന്ന് ഐഫോണിലെടുത്ത സിനിമ ‘കാമദേവൻ നക്ഷത്രം കണ്ടു’ ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമാകുന്നു. കലാഭവൻ തിയേറ്ററിൽ നടന്ന ആദ്യ പ്രദർശനം കാണാൻ ചലച്ചിത്ര പ്രേമികളുടെ വലിയ തിരക്കായിരുന്നു. പോണ്ടിച്ചേരി സർവകലാശാലയിലെ നാടക വിദ്യാർഥികൂടിയായ ആദിത്യ ബേബി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രംകൂടിയാണിത്.യുവ സംവിധായകർക്കും കലാകാരന്മാർക്കും സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐഎഫ്എഫ്‌കെ വലിയ പങ്കു വഹിക്കുന്നതായി പ്രദർശന ശേഷം ആദിത്യ ബേബി പറഞ്ഞു. ‘മലയാള സിനിമ ഇന്ന്’എന്ന വിഭാഗത്തിലായിരുന്നു ‘കാമദേവൻ നക്ഷത്രം കണ്ടു’ന്റെ പ്രദർശനം. സാമ്പത്തിക ലാഭത്തിനും വരുമാനത്തിനുമപ്പുറം […]

Kerala kerala

റാന്നി അമ്പാടി കൊലക്കേസിലെ മൂന്ന് പ്രതികള്‍ പിടിയില്‍

  • 16th December 2024
  • 0 Comments

പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികള്‍ പിടിയില്‍. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവര്‍ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടില്‍ വാഹനം ഉപേക്ഷിച്ച പ്രതികള്‍ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മന്ദമരുതിയില്‍ ഗ്യാങ് വാര്‍ കണക്കെ നടുറോഡില്‍ അരും കൊല നടന്നത്. 24 കാരനായ അമ്പാടി […]

kerala Kerala

ഗവര്‍ണറുടെ ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

  • 16th December 2024
  • 0 Comments

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിലെ വാര്‍ഷിക പരിപാടിയിലാണ് വിലക്ക്. രക്ഷിതാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം. ബുധനാഴ്ച വൈകിട്ടാണ് വാര്‍ഷികാഘോഷം.

Trending

കൃത്യനിർവഹണത്തിന്റെ കൂലി അക്രമമോ ; എക്സൈസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ കല്ലേറ്

  • 16th December 2024
  • 0 Comments

എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ അബ്കാരി കേസ് പ്രതിയുടെ അതിക്രമം. എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. വീടിന്‍റെ ജനൽ ചില്ല് തകര്‍ത്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന എക്സൈസ് പ്രിവന്‍റീവ് ഓഫീസറുടെ ഭാര്യയ്ക്ക് പരിക്കേറ്റു. വീടിന്‍റെ പോര്‍ച്ചിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു. അനധികൃത മദ്യ വിൽപനയിലെടുത്ത കേസിന്‍റെ വൈരാഗ്യത്തിലായിരുന്നു അതിക്രമം.സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ രാകേഷിനെ പിടികൂടി. ആദ്യം വീട്ടിലേക്ക് കല്ലെറിഞ്ഞായിരുന്നു ആക്രമണം. പലതവണ വീട്ടിലേക്ക് കല്ലെറിഞ്ഞു. വീട്ടിലുണ്ടായിരുന്നവര്‍ക്കുനേരെയും കല്ലെറിഞ്ഞു. പിന്നീട് രാത്രിയിലെത്തി വീട്ടും ആക്രമണം […]

error: Protected Content !!