ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിൽ ആദരമർപ്പിച്ച് പിണറായി വിജയൻ
ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയതെന്ന് പിണറായി വിജയൻ. ഗുരുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുത്ത ഗുരു, ‘സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള’ ആഹ്വാനത്തിലൂടെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വലിയ വഴികാട്ടിയായി മാറിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അരുവിപ്പുറത്തെ പ്രതിഷ്ഠ മുതൽ വിദ്യാഭ്യാസത്തിനും വ്യവസായത്തിനും സ്വാശ്രയത്വത്തിനും നൽകിയ ഊന്നൽ വരെ ഗുരുവിന്റെ […]




