പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു
കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽകൂരാച്ചുണ്ട് അമ്പലകുന്ന് ആദിവാസി കോളനി, കക്കയം മുപ്പതാം മൈൽ കോളനി, ലക്ഷം വീട് കോളനി എന്നിവിടങ്ങളിൽ പഠനോപകരണ വിതരണവും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി കെ മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥ നേരിടുന്ന കോളനികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, മികവ് കരസ്ഥമാക്കിയവർക്ക് അനുമോദനവും നൽകുന്നതിലൂടെ ഫ്രറ്റെണിറ്റി മൂവ്മെൻറ് വലിയ ദൗത്യമാണ് നിർവഹിക്കുന്നതെന്നും, വിദ്യാഭ്യാസപരമായി അവരെ ഉയർത്തികൊണ്ടുവരാൻ അത് സഹായകമാകുമെന്നും അദ്ദേഹം […]









