Local

അസിസ്റ്റന്റ് ഒഴിവ് – ഡെപ്യൂട്ടേഷൻ നിയമനം

  • 20th September 2019
  • 0 Comments

തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ അസിസ്റ്റന്റ് /ക്ലർക്ക് തസ്തികകളിൽ ജോലി നോക്കുന്ന ബിരുദധാരികൾക്ക്  ഉചിതമാർഗേണ ഒക്‌ടോബർ 15നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം. എസ് ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷിക്കാം.

Local

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് വീല്‍ ചെയറും, വാക്കറും നല്‍കി

  • 20th September 2019
  • 0 Comments

കുന്ദമംഗലം; പ്രധാനമന്ത്രിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.രാജ്യവ്യാപകമായി നടത്തുന്ന സേവാസപ്താഹ പരിപാടിയുടെ ഭാഗമായി ബിജെപി കുന്ദമംഗലം മണ്ഡലം കമ്മിറ്റി – ചെറൂപ്പഹെല്‍ത്ത് സെന്ററില്‍ വീല്‍ ചെയറും, വാക്കറും നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ബിന്‍സു വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍, വൈസ് പ്രസിഡന്റ് ശ്രിവദാസന്‍ നായര്‍ എന്നിവരും ചേര്‍ന്ന് ഏറ്റുവാങ്ങി. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.സി.വല്‍സരാജ്, ജന.സി ക്രട്ടറി എം.സുരേഷ്, അനില്‍കുമാര്‍ മമ്മിളി ,അനില്‍ മാവൂര്‍, കൃഷണന്‍ കെ. സുനോജ്, ഇ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Kerala

കിഫ്ബിക്കെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

  • 20th September 2019
  • 0 Comments

കോട്ടയം: കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ടണ്ടറുകള്‍ വിളിച്ചത്, സര്‍ക്കാരും വൈദ്യതി ബോര്‍ഡും എല്ലാം ചേര്‍ന്നുള്ള വന്‍ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാലായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. സിഎജിയുടെ സമഗ്ര ഓഡിറ്റ് കിഫ്ബിക്ക് വേണ്ടെന്ന് പറയുന്നത് കോടികളുടെ അഴിമതി മറച്ചു വെക്കാനാണ്, കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വന്‍ അഴിമതി നടന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്ക് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ […]

Local

എന്‍ഐടിയില്‍ ബിദുദദാനം; 1568 വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കും

  • 20th September 2019
  • 0 Comments

കോഴിക്കോട് : എന്‍ഐടിയില്‍ നാളെ ബിദുദദാന ചടങ്ങ് നടക്കും. വൈകിട്ട് 4ന് ഇന്‍സ്മിറ്റിയൂട്ടിലെ കോണ്‍ വൊക്കേഷന്‍ ഹാളിലാണ് പരിപാടി. 1568 വിദ്യാര്‍ഥികള്‍ ബിരുദം സ്വീകരിക്കും. 910 ബിടെക്കുകാര്‍, 47 ബി ആര്‍ക്കുകാര്‍, 359 എം ടെക്കു കാര്‍, 10 എം പ്ലാനുകാര്‍, 46 എംസിഎക്കാര്‍, 44 എംബിഎ ബിരുദധാരികള്‍, 51 എംഎസിക്കാര്‍, 101 പിഎച്ച്ഡിക്കാര്‍ എന്നിവരാണു ബിരുദം സ്വീകരിക്കുക. ബിരുദദാന ചടങ്ങില്‍ ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ഡോ.ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാവും

Kerala

നടന്‍ സത്താറിന്റെ മരണത്തില്‍ അനുശോചിച്ച്‌ പോസ്റ്റിടുന്നവര്‍ക്കെതിരെ വിമര്‍ശനം

  • 20th September 2019
  • 0 Comments

നടന്‍ സത്താറിന്റെ മരണത്തില്‍ അനുശോചിച്ച്‌ പോസ്റ്റിടുന്നവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച്‌ നടന്‍ ആദിത്യന്‍ ജയന്‍ രംഗത്ത്. ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണെന്നും ആദിത്യന്‍ വ്യക്തമാക്കി. ആദിത്യന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇത് വ്യക്തമാക്കിയത് . ആദിത്യന്‍ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടന്‍ evide എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും […]

Kerala Local

ഓണം ബമ്പർ: ആ മഹാഭാഗ്യം എത്തിയത് ലോട്ടറി വില്‍പ്പനക്കാരൻ സിദ്ദിഖിന്റെ കൈകളിലൂടെ

  • 20th September 2019
  • 0 Comments

കരുനാഗപ്പള്ളി: കേരളചരിത്രത്തിലെ ഏറ്റവും വലിയ തുകയുള്ള ഓണം ബംമ്പറിന്റെ ഫലം വന്നത്. കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണ വ്യാപാര സ്ഥാപനത്തിലെ ആറ് ജീവനക്കാരെ തേടിയാണ് ആ മഹാഭാഗ്യം എത്തിയത്. എന്നാല്‍ അവര്‍ക്ക് മഹാഭാഗ്യം എത്തിയത് കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് തയ്യില്‍ വീട്ടില്‍ സിദ്ദിഖിന്റെ കൈകളിലൂടെയായിരുന്നു. ആ മാഹാഭാഗ്യം വില്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സിദ്ധിഖ്. കഴിഞ്ഞ നാലുവര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തിവരികയാണ് ഇദ്ദേഹം. ലാലാജി ജംഗ്ഷന് തെക്ക് ദേശീയപാതയോരത്തെ മരച്ചുവട്ടിലാണ് സിദ്ദിഖ് ലോട്ടറി വില്‍പ്പന നടത്തുന്നത്. കായംകുളത്തെ ശ്രീമുരുകാ ലക്കി സെന്റര്‍ […]

Kerala

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

  • 20th September 2019
  • 0 Comments

ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ചീഫ് സെക്രട്ടറി കോടതിയില്‍ സത്യവാങ്മൂലം നല്‍കും. സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാകും സത്യവാങ്മൂലം. വിധി നടപ്പിലാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജയിലിലടയ്ക്കുമെന്നും സുപ്രീം കോടതി നേരത്തെ താക്കീത് നല്‍കിയിട്ടുണ്ട്. ഫ്‌ലാറ്റൊഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്നാണ് പരിഗണിക്കുന്നത്.

Local Sports

സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്- ജില്ലാ ടീമിനെ സ്നേഹ ശ്രീധരൻ നയിക്കും.

  • 20th September 2019
  • 0 Comments

കോഴിക്കോട് : കൊല്ലം ജില്ലയിലെ ശൂരനാട് വെച്ച് നടക്കുന്ന പെൺകുട്ടികളുടെ സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാംപ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ പന്നൂർ ജി.എച്ച്.എസ്.എസിലെ സ്നേഹ ശ്രീധരൻ നയിക്കും. ടീം അംഗങ്ങൾ: പി.എൻ കാർത്തിക (വൈസ് ക്യാപ്റ്റൻ,ജി.എച്ച്.എസ്.എസ് കോക്കല്ലൂർ ),ആദിത്യ എ പുഷ്പൻ (ജി.എച്ച്.എസ്.എസ് പന്നൂർ ), ഡി.കൃഷ്ണ നന്ദ, എം.അമൃത, ടി.ടി.കെ സൂര്യ നന്ദ ,കെ.ടി മൃദുല, എം.കെ അമന്യ, വി.ലക്ഷ്മി പ്രിയ , വി.ആര്യനന്ദ, പി.ഹരി നന്ദന, എ.എസ് നിവേദിത, ബി.കെ അനാമിക ( എല്ലാവരും […]

Sports

ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക്

  • 20th September 2019
  • 0 Comments

കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് ക്രിക്കറ്റില്‍ നിന്ന് ഐസിസിയുടെ ഒരു വര്‍ഷത്തെ വിലക്ക്. സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരിലാണ് വിലക്ക്. ആഗസ്റ്റില്‍ ന്യൂസിലന്റിനെതിരെ നവടന്ന മത്സരത്തില്‍ ധനഞ്ജയ പന്തെറിഞ്ഞതില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഐസിസി നടപടി എടുത്തത്. ചെന്നൈയിലെ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സയന്‍സില്‍ ധനഞ്ജയയുടെ ബൗളിങ് ആക്ഷന്‍ വിലയിരുത്തിയിരുന്നു. ഐസിസി മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല താരത്തിന്റെ ആക്ഷനെന്ന് ഇതില്‍ കണ്ടെത്തി. ഈ വര്‍ഷം രണ്ടാം തവണയാണ് സംശയകരമായ ബൗളിങ് ആക്ഷന്റെ പേരില്‍ […]

Trending

വടക്കൻ കേരളത്തിൽ 22 മുതൽ ശക്തമായ മഴക്ക് സാധ്യത

  • 20th September 2019
  • 0 Comments

വടക്കൻ കേരളത്തിൽ 22 മുതൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ സംസ്ഥാനത്ത് ലഭിച്ചത് കാലവർഷക്കാലത്ത് സാധാരണ കിട്ടേണ്ട് ശരാശരിയെക്കാൾ 13% കൂടുതൽ മഴയാണെന്നും അധികൃതർ വ്യക്തമാക്കി.

error: Protected Content !!