വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ വിവേചനം പാടില്ല-ജില്ലാ കലക്ടര്‍
കോഴിക്കോട്: വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ലെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു. ഫുള്‍ ടിക്കറ്റ് യാത്രക്കാര്‍ കയറിയ ശേഷം മാത്രം കുട്ടികളെ കയറ്റുക, ക്യു നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ തെളിവ് സഹിതം പരാതി ലഭിച്ചാല്‍ കണ്ടക്ടര്‍ തുടങ്ങി ഉത്തരവാദികളായ ജീവനക്കാരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. കലക്‌ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കലക്ടര്‍. ബസ് ജീവനക്കാര്‍ സ്വന്തം നിയമം നടപ്പാക്കാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ ബസില്‍ കയറിയ […]








