Local

പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി

കുന്ദമംഗലം: കാരന്തൂര്‍ പാറ്റയില്‍ മീത്തല്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (60)നിര്യാതയായി. മക്കള്‍: താഹിറ, നസീറ, ഷമീര്‍ (ദുബൈ), സഫറുന്നീസ,റഊഫ്.മരുമക്കള്‍: ലത്തീഫ് (കാരന്തൂര്‍), ലത്തീഫ് അമ്പലക്കണ്ടി (സൗദി), മുസ്തഫ ചേരിഞ്ചാല്‍ (ദുബൈ), സബീന, സൈനബ. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 11:30 ന് കാരന്തൂര്‍ മഹല്ല് ജുമാ മസ്ജിദില്‍.

കാര്‍ട്ടൂണിസ്റ്റ് എം.ദിലീഫിന് അന്താരാഷ്ട്ര അംഗീകാരം

കോഴിക്കോട്: കാരിക്കേച്ചറിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷനല്‍ സൊസൈ റ്റി ഓഫ് കാരിക്കേച്ചറിസ്റ്റ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ (ഐ.എസ്.സി.എ) ഇന്ത്യയില്‍ നിന്നുള്ള ഏക പ്രഫഷണല്‍ മെമ്പറായി കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിന് ലോകാംഗീകാരം. കാരിക്കേച്ചറിനെ പ്രോത്സാഹിപ്പിക്കുന്നതിനും കാരിക്കേച്ചറിനെ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഫഷണല്‍ കാരിക്കേച്ചറിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടനയാണ് ഐ.എസ്.സി.എ. അമേരിക്കയിലെ കന്‍സാസ് സിറ്റിയാണ് ആസ്ഥാനം. 2019 നവംബര്‍ 17 ന് അമേരിക്കയിലെ മെംഫിസ് ടി.എന്നില്‍ നടക്കുന്ന 28 ാമത് ഐ.എസ്.സി.എ വാര്‍ഷിക കണ്‍വന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എം. […]

National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. റെയില്‍വെ ആശുപത്രിയിലെത്തിച്ച നാലാമനും വൈകാതെ മരിക്കുകയായിരുന്നു. ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് കയറിയ 65 യാത്രക്കാരുടെ സംഘത്തിലെ നാല് പേരാണ് മരിച്ചത്. ഈ സംഘത്തിലുണ്ടായിരുന്നവര്‍ ഭൂരിഭാഗവും 65 വയസ്സിന് മുകളില്‍ പ്രായമായവരാണ്. ഇവരുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. […]

Kerala

കാലവര്‍ഷം;താലൂക്കുകളിൽ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കാലവര്‍ഷ കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി താലൂക്കുകളിൽ കൺട്രോൾ റൂം ആരംഭിച്ചു. കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമേയാണിത്. 1077 ആണ് കളക്ടറേറ്റിലെ കൺട്രോൾ റൂം നമ്പർ. താമരശേരി താലൂക്കില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 0495 2223088 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഇവിടെ ജീവനക്കാരെ നിയമിച്ചതായി തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കട്ടിപ്പാറയിലും കണ്ണപ്പന്‍കുണ്ടിലും ഉരുള്‍പൊട്ടലും കൃഷിനാശവും വിവിധയിടങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായ […]

Kerala

രണ്ടു വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് കരിഞ്ചോലക്ക് തണലേകി എന്‍എസ്എസ് വോളണ്ടിയര്‍മാര്‍

പ്രളയം പെയ്തിറങ്ങിയ കരിഞ്ചോലമലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി എന്‍എസ്എസ് നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്കാണ് ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വീട് നിര്‍മ്മിക്കുന്നത്. ഞായറാഴ്ച നടന്ന രണ്ടു വീടുകളുടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ ജില്ലയിലെ 134 യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ പങ്കാളികളായി. 134 എന്‍എസ്എസ് യൂണിറ്റുകളിലെ 13400 എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സ്വരൂപിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മധ്യവേനലവധി പോലും […]

Kerala

വനിതാ ശിശു ക്ഷേമ വകുപ്പ് സ്ഥാപനങ്ങളിൽ അസാപ് പദ്ധതി തുടങ്ങുന്നു

കോഴിക്കോട് : വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ കോഴിക്കോട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമുകൾ, ആഫ്റ്റർ കെയർ ഹോം , മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ താമസക്കാരുടെ പഠന ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം പദ്ധതി സാമൂഹ്യനീതി കോംപ്ലക്സിൽ ആരംഭിച്ചു. പരിശീലന പദ്ധതിയുടെ ഉദ്‌ഘാടനം ഗവണ്മെന്റ് ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഓഡിറ്റോറിയത്തിൽ എ. പ്രദീപ് കുമാർ എം.എൽ.എ നിർവഹിച്ചു . […]

Health & Fitness Local

താമരശേരി താലൂക്ക് ആശുപത്രി എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം നടന്നു

താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019 ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 24.75 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് മലയോര ജനതയുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ അനുവദിക്കുകയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 13.70 […]

Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും ഔഷധ വൃക്ഷത്തൈയും വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം. ട്രസ്റ്റിന്റെ ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതി പ്രകാരമാണിത്.125 പേർക്ക് കിറ്റ് നൽകി. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. അർഹരായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടിയുംഉന്നത വിജയികൾക്കുള്ള […]

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല് സംസ്ഥാനങ്ങളിലാണ് എന്‍.പി.പി പ്രവര്‍ത്തിക്കുന്നത്. എന്‍.പി.പിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബുക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. എന്‍.പി.പി അദ്ധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ്.കെ. സാംഗ്മ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. മേഘാലയയെ കൂടാതെ മണിപ്പൂരിലും എന്‍.പി.പി ഭരണകക്ഷിയാണ്. കേന്ദ്രത്തിലും എന്‍.ഡി.എ മുന്നണിയോടൊപ്പമാണ് എന്‍.പി.പി. അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.പി.പിക്ക് അഞ്ച് സീറ്റുകള്‍ ലഭിച്ചു. […]

International

ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമെന്ന് ട്രംപ്; നാസ ചാന്ദ്ര ദൗത്യം ഉപേക്ഷിക്കണമെന്നും നിര്‍ദേശം

ചാന്ദ്ര ദൗത്യം നാസ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. 50 വര്‍ഷം മുമ്പ് നമ്മള്‍ ചെയ്തതാണ് അത്. ചൊവ്വ, പ്രതിരോധം, ശാസ്ത്രം തുടങ്ങിയ അതിനേക്കാള്‍ വലിയ കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം ട്വീറ്റില്‍ ട്രംപ് പറഞ്ഞിരിക്കുന്ന ഒരു കാര്യം ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ചൊവ്വയുടെ ഭാഗമാണ് ചന്ദ്രനെന്ന് ബ്രാക്കറ്റില്‍ കുറിച്ചതാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്. ചൊവ്വാ ദൗത്യത്തില്‍ നാസ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുന്നതിനിടയിലാണ് ട്രംപ് ചൊവ്വയുടെ ഭാഗമാണ് […]

error: Protected Content !!