Kerala

ഹെർമൻ ഗുണ്ടർട്ട് രേഖകളുടെ ഡിജിറ്റൽ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറി

മലയാളത്തോടുള്ള പ്രണയവുമായി ഡോ. ഹെക്കെ ഊബർലീൻ‘എന്റെ പേര് ഡോ. ഹെക്കെ ഊബർലീൻ. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ പ്രഫസറാണ്. ഹെർമൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ലോകകേരള സഭയിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറാൻ എത്തിയതാണ് ഞാൻ’- ജർമനിയിൽ ജനിച്ചുവളർന്ന ഈ പ്രഫസർ ആയാസരഹിതമായി മനോഹരമായ മലയാളത്തിൽ ഇത്രയും പറഞ്ഞ് നിർത്തി. ഇതെങ്ങനെ മലയാളം പഠിച്ചുവെന്ന ചേദ്യത്തിന് ഉടനെ വന്നു മലയാളത്തിൽ തന്നെ മറുപടി; ‘ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ കേരളത്തിലെ കലാമണ്ഡലത്തിൽ വന്നു. അവിടെ വെച്ച് കൂടിയാട്ടവും നങ്ങ്യാർക്കൂത്തും പഠിച്ചു. […]

Local

മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ 39 സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ പുതുതായി 40 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മൂന്നാം ഘട്ടത്തില്‍ 43 ലൈറ്റുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കയാണ്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുളള ഫണ്ട് അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാറക്കടവ് പാലം ജംഗ്ഷന്‍, വെസ്റ്റ് പിലാശ്ശേരി; ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലുമ്പുറം അങ്ങാടി, താത്തുര്‍ മഖാം, വിരുപ്പില്‍, വെള്ളലശ്ശേരി […]

Local

ജനാധിപത്യശക്തിക്ക് കേരളം മുന്നോട്ടുവെക്കുന്ന അപൂർവ മാതൃകയാണ് ലോകകേരള സഭ- സ്പീക്കർ

പൗരശക്തിക്ക്, ജനാധിപത്യശക്തിക്ക് കേരളം മുന്നോട്ടുവെക്കുന്ന അപൂർവ മാതൃകയാണ് ലോക കേരള സഭയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക കേരള സഭയിൽ രണ്ടാം ദിന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തെ കലയാക്കി മാറ്റിയ സമൂഹമാണ് മലയാളികളുടേത്. നമ്മുടെ സംസ്‌കാരം, ഭാഷ, പാരമ്പര്യം തുടങ്ങിയവയുടെ കൂട്ടായ്മയുണ്ടാകണം. സാമ്പത്തിക സാധ്യത മാത്രമല്ല, സാങ്കേതിക ജ്ഞാനം, അനുഭവങ്ങൾ, പ്രായോഗികമായ അറിവുകൾ തുടങ്ങിയവ കേരളത്തിലേക്ക് സ്വാംശീകരിക്കാനാകണം. എല്ലാം ചേർന്നുള്ള നവകേരളമാണുണ്ടാകേണ്ടത്. മലയാളി സ്വത്വം, പ്രവാസത്തിന്റെ സാധ്യത, നവകേരളം എന്നിവ മുൻനിർത്തിയാകണം […]

Local

സോളിഡാരിറ്റി കുന്ദമംഗലം ഏരിയയുടെ പ്രസിഡന്റായി ഇന്‍സാഫ് പതിമംഗലം തിരഞ്ഞെടുക്കപ്പെട്ടു

കുന്നമംഗലം : സോളിഡാരിറ്റി കുന്ദമംഗലം ഏരിയയുടെ പ്രസിഡണ്ടായി ഇന്‍സാഫ് പതിമംഗലം തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറി കെ. നൂഹ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഇ.പി. ഉമര്‍, കെ.എം. ആസിഫ്, ഹാരിസ് നരിക്കുനി, അനസ് ആരാമ്പ്രം എന്നിവര്‍ സംസാരിച്ചു

Local

ദേശീയ പണിമുടക്ക്; കാല്‍നട ജാഥ സമാപിച്ചു

കുന്ദമംഗലം:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ജനവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച കുന്ദമംഗലം പഞ്ചായത്ത് കാല്‍നടജാഥ കുന്ദമംഗലം അങ്ങാടിയില്‍ സമാപിച്ചു. സമാപനയോഗം ജനാര്‍ദ്ദനന്‍ കളരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ബൈജുതീക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.ഖമറുദ്ദീന്‍ എരഞ്ഞോളി സ്വാഗതം പറഞ്ഞു. ടി.ശ്രീധരന്‍, ഉസ്സന്‍ഗുരുക്കള്‍, കെ.അബ്ബാസ്, അഡ്വ.ഷമീര്‍, രജിന്‍ദാസ്, പി.പി.ഷിനില്‍ എന്നിവര്‍ പ്രസംഗിച്ചു

Sports

ഏകദിന ന്യൂഇയര്‍ ഫുട്‌ബോള്‍-നിയോ സ്‌പോര്‍ട്‌സ്പുവ്വാട്ടുപറമ്പ് ജേതാക്കള്‍

മാവൂര്‍; മാവൂര്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിയോ സ്‌പോര്‍ട്‌സ് പുവാട്ടുപറമ്പ് ജേതാക്കളായി.ഫൈനലില്‍ ഡയമണ്ട് മാവൂരിനെ എതിരില്ലാത്ത രണ്ട്‌ഗോളുകള്‍ക്ക് പരാജയപ്പെടുതിയാണവര്‍ പുതുവര്‍ഷത്തെ ആദ്യ ട്രോഫി കരസ്ഥമാക്കിയത്.മികച്ച കളിക്കാരനായി ഡയമണ്ട് മാവൂരിന്റെ അനസും ഗോള്‍ കീപ്പറായി നിയോ സ്‌പോര്‍ട്‌സിന്റെ ആഷിഖും കാണിയായി കെ.പി.വിജയനെയും തെരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ 12 മണിക്ക് ന്യൂഇയറോടെ സമാപിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് […]

പാത്തു (94) നിര്യാതയായി

പൂളക്കാംപൊയിൽ(കൾച്ചറമ്പിൽ) പരേതനായ മൂസ്സക്കയുടെ ഭാര്യ പാത്തു (94) നിര്യാതയായി.മക്കൾ: മാമുക്കോയ, നാസർ, അഷ്റഫ്, ജമീല, സുബൈദ, ഹഫ്സ, ആയിശ, മരുമക്കൾ: മുഹമ്മദ്, അബൂബക്കർ, ഷൗക്കത്തലി, ഹൈദ്രു മയ്യിത്ത് നമസ്കാരം 4 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാമസ്ജിദിൽ

ബസ്സിൽ നിന്ന് യാത്രക്കാരിയുടെ പാദസരം പൊട്ടിച്ച തമിഴ് യുവതിയെ പിടികൂടി

കുന്ദമംഗലം: ബസിൽ നിന്ന് യാത്രക്കാരിയായ നബീസ യുടെപാദസരമാണ് കവർന്നത്.തമിഴ് നാട്ടുകാരിയായ സ്വരസ്വതി (30) ആണ് പാദസരം പൊട്ടിച്ചെടുത്തത്. നരിക്കുനി കോഴിക്കോട് റൂട്ടിലോട്ടന്ന സ്വകാര്യ ബസ്സിൽ നിന്നാണ് സംഭവം.കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.

ഒററ നമ്പർ ലോട്ടറി ക്കാരെനെ അറസ്റ്റ് ചെയ്തു

കുന്ദമംഗലം പോലീസ് ഒററ നമ്പർ ലോട്ടറി വില്ലനക്കരനായ കെട്ടാങ്ങൽ പൊയിലിൽ അബ്ദുൽ സലീമിനെയാണ് ലോട്ടറി ചാർട്ടും പണവും പിടിക്കൂടിയത്.ഇയാളിൽ നിന്ന് ഒരു ലക്ഷം രൂപയോളം കണ്ടെത്തി. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

News

ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസന്‍സ് പോയത് 424 പേര്‍ക്ക്

മോട്ടോര്‍  വാഹന വകുപ്പ്  കോഴിക്കോട,് കൊടുവളളി, നന്‍മണ്ട റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളുടെ പരിധിയില്‍ കഴിഞ്ഞ വര്‍ഷം (2019) നടത്തിയ വാഹന പരിശോധനയില്‍ ഗതാഗത നിയമ ലംഘനത്തിന് വിവിധ വകുപ്പുകളിലായി 19798 കേസുകളില്‍ നടപടിയെടുത്തു. ആകെ 1,89,09,830 രൂപ പിഴയായി ഈടാക്കി.മദ്യപിച്ച് വാഹന ഓടിച്ചതിന് മാത്രം 424 ലൈസന്‍സുകള്‍ റദ്ദ് ചെയ്തു. കൂടാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് 211 പേരുടേയും അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് 887 പേരുടേയും ലൈസന്‍സുകള്‍ റദ്ദാക്കി. ഹെല്‍മറ്റ് ധരിക്കാതെ […]

error: Protected Content !!