Health & Fitness

മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍:ആശുപത്രികളില്‍ പനി ക്ലിനിക്കുകളും പ്രത്യേക വാര്‍ഡുകളും

മഴക്കാലം ശക്തി പ്രാപിക്കുന്നതോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുതല്‍    റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. ജില്ലാതാലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രിയിലും പനിക്ലിനിക്കുകളും പ്രത്യേക നിരീക്ഷണ വാര്‍ഡും സജ്ജമാണ്. എല്ലാ പ്രധാന ആശുപത്രികളിലും ‘കഫ് കോര്‍ണര്‍’ സംവിധാനം  ഒരുക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍, തീരദേശ പ്രദേശങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണവും ശ്രദ്ധയും ഉറപ്പ് […]

International

ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം: പ്രധാനമന്ത്രി

ബിഷ്ടെക്:  ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ജനങ്ങള്‍ തമ്മിലുള്ള സഹകരണം ഭീകരവാദത്തെ നേരിടുന്നതില്‍ പ്രധാനമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.  സുരക്ഷയും സമാധാനവുമാണ് മേഖലയുടെ പ്രധാന താത്പര്യങ്ങള്‍. അഫ്ഗാനിസ്ഥാന്റെ സ്ഥിരത മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എസ്.സി.ഒ അംഗ രാജ്യങ്ങളിലെ വിസാ […]

Local

റെയ്ഡ്; പെരുവയലില്‍ അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

പെരുവയല്‍: അനര്‍ഹമായി കൈവശംവെച്ച റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി പെരുവയല്‍ പഞ്ചായത്തിലെ പരിയങ്ങാട്, കുറ്റിക്കടവ് ഭാഗങ്ങളിലെ വീടുകളില്‍ റെയ്ഡ് നടത്തി. അനര്‍ഹമായി കൈവശം വെച്ച 14 മുന്‍ഗണനാവിഭാഗം റേഷന്‍കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു. ഇരുനിലവീട്, ബഹുനില കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സദാശിവന്‍, പി. ഷിജേഷ്, ജീവനക്കാരനായ പി.കെ. മൊയ്തീന്‍കോയ എന്നിവര്‍ പങ്കെടുത്തു. പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങളുടെ വിപണിവില ഈടാക്കുന്നതിനുള്ള […]

Technology

ആന്‍ഡ്രോയിഡിനേക്കാള്‍ 60% വേഗം കൂടുതലുള്ള ഒഎസുമായി വാവെയ്‌

അമേരിക്കയുടെ വിലക്കു നേരിടുന്ന ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനു ഗൂഗിളിന്റെ ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധികം വേഗമുണ്ടെന്ന് റിപ്പോർട്ട്. ആൻഡ്രോയിഡ് വിലക്ക് നേരിടുന്ന വാവെയ് പുതിയ ഒഎസിലുള്ള ഫോണുകൾ ഇറക്കുമെന്നാണ് അറിയുന്നത്. ഹോങ്മെങ് ഒഎസിനു ആൻഡ്രോയിഡിനേക്കാൾ വേഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് മറ്റു സ്മാർട് ഫോൺ നിർമാണ കമ്പനികളുടെ റിപ്പോർട്ടിലാണ്. ഒപ്പോ, വിവോ, ടെന്‍സെന്റ് കമ്പനികൾ വാവെയുടെ ഒഎസ് പരീക്ഷിച്ചുവെന്നാണ് അറിയുന്നത്. പുതിയ ഒഎസിലുള്ള ഹാൻഡ്സെറ്റുകൾ ചൈനയിലാണ് ആദ്യം അവതരിപ്പിക്കുക. ഒക്ടോബറിൽ പത്ത് […]

Food

ഏതു പ്രായക്കാര്‍ക്കും കഴിക്കാം.. ഓട്‌സിന്റെ ഗുണങ്ങള്‍

ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്‌സ്.  ഓട്സ് ഫൈബറിന്‍റെ കലവറയാണ്‌. ഓട്‌സ് വെറുമൊരു ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം അരോഗ്യവശങ്ങളുമുണ്ട്.  ചില അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഓട്‌സ് സഹായകരമാകും. നല്ലതാണ്‌. നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.  ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.  അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ […]

Local

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി

കൊടുവള്ളി: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട് കാര്‍ കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ അര്‍ദ്ധരാത്രിയോടു കൂടിയാണ് കരുവന്‍പൊയില്‍ റോഡിലേ ബാവാസ് മില്ലിലേക്ക് കാര്‍ ഇടിച്ച് കയറിയത്.

Local

അന്താരാഷ്ട്ര യോഗാദിനം;പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 14) മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 ന് പോലീസ് ക്ലബ് പരിസരത്ത് നിന്നു ആരംഭിച്ച് പ്രസ് ക്ലബ് പരിസരത്ത് അവസാനിക്കുന്ന വിളംബര ജാഥയോടെ പരിപാടികള്‍ക്ക് തുടക്കമാകും.              ജില്ലാ പോലീസ് മേധാവി എം.വി.ജോര്‍ജ്ജ് ഐ.പി.എസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ജാഥയില്‍ […]

Health & Fitness

മഴക്കെടുതി; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടം ഒഴിവാക്കാം

കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. • പ്രകൃതി ക്ഷോഭത്തില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുവാനും പോസ്റ്റുകള്‍ ചെരിയുവാനും ഒടിയുവാനും ലൈനുകള്‍ താഴ്ന്നുവരുവാനുമുള്ള സാഹചര്യം ഉണ്ട്. ഇത്തരത്തിലുള്ള അപാകതകള്‍ കണ്ടാല്‍ ഏറ്റവും അടുത്തുള്ള വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കേണ്ടതും അപകട സാദ്ധ്യത ഒഴിവാകുന്നതു വരെ തൊടുകയോ സമീപം […]

Local

നിബറാസുല്‍ ഇസ്ലാം സുന്നി മദ്രസ ഫത്‌ഹേ മുബാറക് പ്രൗഢമായി

കെട്ടാങ്ങല്‍: പുള്ളാവൂര്‍ നിബ്‌റാസുല്‍ ഇസ്ലാം സുന്നി മദ്രസ പ്രവേശനോത്സവം ഫത്‌ഹേ മുബാറക് പ്രൗഢമായി. കുട്ടിഹസന്‍ മാസ്റ്ററുടെ അദ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സദര്‍ മുഅല്ലിം അബ്ദുറഹ്മാന്‍ മൗലവി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ഖാലിദ് സഖാഫി സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു. അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്ല സഖാഫി എന്നിവര്‍ സംബന്ധിച്ചു.

Local

മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൈവവൈവിധ്യം ഉദ്യാനം ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം: ഹരിത വിദ്യാലയത്തിന്റെ ഭാഗമായി, മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൈവ വൈവിധ്യ ഉദ്യാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ ഉല്‍ഘാടനം ചെയ്തു. സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ പരിസരത്ത് വിവിധ തരം ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഔഷധ ഉദ്യാനം, ശലഭോദ്യാനം, പച്ചക്കറിത്തോട്ടം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക.തുടങ്ങിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുക എന്ന ഉദ്യേശ ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനത്തിന് തുടക്കം കുറിച്ചത്. സ്‌കൂളിലെ എന്‍ എസ് എസ് ,മറ്റു ക്ലബ്ബുകളേയും സഹകരിപ്പിച്ചു കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.പി […]

error: Protected Content !!