Food

ഏതു പ്രായക്കാര്‍ക്കും കഴിക്കാം.. ഓട്‌സിന്റെ ഗുണങ്ങള്‍

ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്‌സ്. 

ഓട്സ് ഫൈബറിന്‍റെ കലവറയാണ്‌. ഓട്‌സ് വെറുമൊരു ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം അരോഗ്യവശങ്ങളുമുണ്ട്. 

ചില അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഓട്‌സ് സഹായകരമാകും.

നല്ലതാണ്‌. നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. 

ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. 

അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്‍റെ കാരണം ഇതാണ്. 

ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. 

ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. 

ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും. 

പ്രമേഹരോഗികള്‍ ഓട്‌സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും. മലബന്ധം ഒഴിവാക്കാനും, ദഹനത്തിനും ഓട്‌സിലെ ഫൈബര്‍ സഹായിക്കും. 

ഇതു കൂടാതെ ഓട്സും തൈരും തേനും ചേര്‍ത്ത് ഫെയ്സ് പാക്കായി ഉപയോഗിക്കാം ഇത്‌ നമ്മുടെ ചര്‍മ്മത്തിന്‌ തിളക്കം വര്‍ദ്ധിക്കുന്നതിന്‌ സഹായിക്കുന്നു. 

ഓട്‌സ് വെള്ളം ചേര്‍ത്ത് മിശ്രിതമാക്കി തലോടില്‍ തേച്ചാല്‍ താരനും മുടികൊഴിച്ചിലും കുറയും.

ഓട്സ് നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന മദ്യത്തെ വലിച്ചെടുക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Food

തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി തയാറാക്കിയാലോ?

നല്ല നാടൻ രീതിയിൽ കോഴിക്കറി വീട്ടിൽ തയാറാക്കിയാലോ? തേങ്ങാ വറുത്തരച്ചത് ചേർത്തു വെന്തു വരുമ്പോൾ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറി വേണ്ട.  ചേരുവകൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
Food

വെജിറ്റബിള്‍ മസാല കറി

അപ്പം, ചപ്പാത്തി, പത്തിരി, പുട്ട് തുടങ്ങിയ ആഹാരങ്ങള്‍ക്ക് അനുയോജ്യമായ കൂട്ടുകറിയാണ് വെജിറ്റബിള്‍ മസാലക്കറി. നിങ്ങളുടെ ഫ്രിഡ്ജില്‍ ചിലപ്പോള്‍ പച്ചക്കറികള്‍ ബാക്കിയാവാറുണ്ടാകും.ഇങ്ങനെ ബാക്കിയായ പച്ചക്കറികളെല്ലാം ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയാല്‍
error: Protected Content !!