കുന്ദമംഗലം: ഹരിത വിദ്യാലയത്തിന്റെ ഭാഗമായി, മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൈവ വൈവിധ്യ ഉദ്യാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ ഉല്‍ഘാടനം ചെയ്തു. സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ പരിസരത്ത് വിവിധ തരം ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഔഷധ ഉദ്യാനം, ശലഭോദ്യാനം, പച്ചക്കറിത്തോട്ടം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക.തുടങ്ങിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുക എന്ന ഉദ്യേശ ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനത്തിന് തുടക്കം കുറിച്ചത്. സ്‌കൂളിലെ എന്‍ എസ് എസ് ,മറ്റു ക്ലബ്ബുകളേയും സഹകരിപ്പിച്ചു കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.പി ടി എ പ്രസിഡണ്ട് ഷാജികാരന്തൂര്‍ ആധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം അസ്ബിജ സജ്‌ന ടീച്ചര്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ എ റഷീദ്, ഹെഡ്മാസ്റ്റര്‍ കെ നാസര്‍, എ കെ മുഹമ്മദ് അഷ്‌റഫ്, മുഹമ്മദലി മാടായി, ഷഫീഖ് മാസ്റ്റര്‍ സംസാരിച്ചു, സുല്‍ഫത്ത് ടീച്ചര്‍ നന്ദി പറഞ്ഞു.
മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൈവവൈവിധ്യം ഉദ്യാനം ഉദ്ഘാടനം ചെയ്തു.
