പെരുമണ്ണ: കോഴിക്കോട് ജില്ലയെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുവയല്‍, മാവൂര്, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ തെരെഞ്ഞടുക്കപ്പെട്ടവരെ ഹോം ഷോപ്പ് ഓണറായി സജ്ജരാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കമായി.
കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന സ്വാശ്രയ ഉല്‍പ്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഒരുക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതിയാണ് ഹോംഷോപ്പ് പദ്ധതി. 25 ഹോംഷോപ്പ് ഓണര്‍മാരും 9 ഉല്‍പ്പന്നങ്ങളുമായി 2019 ജൂലൈ മാസത്തില്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയില്‍ ഇന്ന് 40 ഉല്‍പ്പാദന യൂണിറ്റുകളും എണ്‍പതിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമുണ്ട്. കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളായ 1500-ഓളം വനിതകള്‍ക്ക് സുസ്ഥിരമായ ജോലിയും സ്ഥിരവരുമാനവും ഉറപ്പുവരുത്താന്‍ ഇതിനകം തന്നെ ഈ പദ്ധതിവഴി കഴിഞ്ഞിട്ടുണ്ട്.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി പെരുവയല്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വൈ.വി ശാന്ത ഉല്‍ഘാടനം ചെയ്തു. സി.ഡി.എസ് വൈസ്‌ചെയര്‍പേഴ്‌സണ്‍ റീന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല, മെമ്പര്‍ പ്രസീത കല്ലേരി വിരുപ്പില്‍ , അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, ഹോംഷോപ്പ് മാനേജര്‍ സതീശന്‍ കൈതക്കല്‍, അനിത പ്രസoഗിച്ചു