Local

റെയ്ഡ്; പെരുവയലില്‍ അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

പെരുവയല്‍: അനര്‍ഹമായി കൈവശംവെച്ച റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി പെരുവയല്‍ പഞ്ചായത്തിലെ പരിയങ്ങാട്, കുറ്റിക്കടവ് ഭാഗങ്ങളിലെ വീടുകളില്‍ റെയ്ഡ് നടത്തി. അനര്‍ഹമായി കൈവശം വെച്ച 14 മുന്‍ഗണനാവിഭാഗം റേഷന്‍കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു.

ഇരുനിലവീട്, ബഹുനില കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സദാശിവന്‍, പി. ഷിജേഷ്, ജീവനക്കാരനായ പി.കെ. മൊയ്തീന്‍കോയ എന്നിവര്‍ പങ്കെടുത്തു. പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങളുടെ വിപണിവില ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!