Local

പെര്‍മിറ്റില്ലാത്ത സര്‍വ്വീസ്: 7 ബസ്സുകള്‍ പിടികൂടി

കോഴിക്കോട്: പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 7 ബസുകള്‍ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ദീര്‍ഘദൂര ബസുകള്‍ പുറപ്പെടുന്ന പാളയത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തി. പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 7 ബസുകളില്‍ നിന്നായി 35000 രൂപ പിഴ ഈടാക്കി. എംവിഐ മാരായ സനല്‍ വി.മണപ്പള്ളി, പി.രന്ദീപ്, എഎംഎവിഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

News

ടുണീഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം

കോഴിക്കോട്: ടുണീഷ്യന്‍ ചലച്ചിത്രമേള 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. അശ്വിനിയും ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും ടുണീഷ്യന്‍ എംബസിയുടെയും സഹകരണത്തോടെയാണ് മുന്നുദിന മേള ഒരുക്കുന്നത്. ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശനി– പോര്‍ട്ടോ ഫറീന(വൈകിട്ട് 5), -മൊസ്തഫ ഇസഡ് (6.30), ഞായര്‍–വിസിറ്റ് (4.30), സ്വീറ്റ് സ്‌മെല്‍ ഓഫ് സ്പ്രിങ് (6.00), – തിങ്കള്‍–ഷാറ്റേര്‍ഡ് വേവ് (5.00), വിസ്പറിങ് സാന്‍ഡ്‌സ് (6.30). മൂന്നുദിവസത്തേക്ക് 100 രൂപയാണ് ഡെലിഗേറ്റ് ഫീസ്. […]

Trending

ജപ്പാന്‍ പദ്ധതിക്കായി വെട്ടിപ്പൊളിച്ചു; യാത്ര ചെയ്യാനാവാതെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്

ഒളവണ്ണ: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച ശേഷം ശരിയായ രീതിയില്‍ പുനനര്‍നിര്‍മിക്കാഞ്ഞതിനാല്‍ യാത്ര ചെയ്യാനാവാതെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്. എട്ടു മാസം മുന്‍പാണ് ജപ്പാന്‍ കുടിവെള്ളത്തിനായി റോഡ് വെട്ടിപ്പൊളിച്ചിരുന്നത്. കാലവര്‍ഷം വന്നതോട് കൂടി കിടങ്ങിലെ മണ്ണ് മുഴുവന്‍ ഒലിച്ച്‌പോയി റോഡിന്റെ നടുവിലായി വലിയൊരു ഗര്‍ത്തമായി മാറിയിരിക്കുകയാണ്. 400 മീറ്ററോളമാണ് റോഡ് ഇത്തരത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കോ ഓട്ടോറിക്ഷക്കോ പൊലും പോകാനാവാതെ സഞ്ചാര യോഗ്യമല്ലാതായത്. പ്രദേശവാസികള്‍ക്ക് അസുഖം വന്നാല്‍ പോലും ആശുപത്രിയിലെത്തിക്കാന്‍ ഇപ്പോള്‍ ഈ […]

Local

സുബൈദ ഹജ്ജുമ്മ നിര്യാതയായി

പുവ്വാട്ട് പറമ്പ് : മേലേ പുളിക്കംപറമ്പ് മുഹമ്മദ് ഹാജി(പാളയം എം.എച്ച്.എ സ്റ്റോര്‍ ) യുടെ ഭാര്യ സുബൈദ ഹജ്ജുമ്മ( 52 ) നിര്യാതയായി. മക്കള്‍: നൗഫല്‍ (എം.എച്ച്.എ പാളയം ), നജീല്‍ (എം.വി.സി പാളയം ) . മരുമക്കള്‍: ഷബ്‌ന മാങ്കാവ്, ഇര്‍ഫാന പെരുമണ്ണ.

Local

ഒപ്പം പരാതി പരിഹാര അദാലത്ത്: 108 പരാതികള്‍ പരിഗണിച്ചു

പെരുമണ്ണ : ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ  ഒപ്പം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.  ജില്ലാ കലക്ടര്‍ എസ് .സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച 108  പരാതികളിൽ തുടർനടപടികൾക്ക് ജില്ലാ കളക്ടർ നിർദേശിച്ചു.   ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങും  (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നിരാമയ ഇന്‍ഷൂറന്‍സ് ചേര്‍ക്കാനും പുതുക്കാനുമുള്ള […]

Local

ഐടിഐകളുടെ ഭൗതിക സൗകര്യം: നഗരസഭയുടെ പോരായ്മകള്‍ ചര്‍ച്ചയായി

കോഴിക്കോട് : വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലുളള ഐ.ടി.ഐകള്‍ക്ക് സ്ഥലം, കെട്ടിടം ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് കോഴിക്കോട് കലക്ടറേറ്റില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൊടുവള്ളി ഐ.ടി.ഐ സംബന്ധിച്ച ചര്‍ച്ചകളില്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മകള്‍ ചര്‍ച്ചയായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്നും പുതിയ സ്ഥലം ലഭ്യമാക്കി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ താല്‍ക്കാലിക സംവിധാനം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കാം എന്നുമുള്ള വ്യവസ്ഥയിലാണ് കൊടുവള്ളിയില്‍ […]

Local

സൗജന്യ PSC കോച്ചിംഗ് – CCMY പെരുമണ്ണ സബ് സെന്റർ പുതിയ ബാച്ച് ആരംഭിക്കുന്നു

. പെരുമണ്ണ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിൽ കഴിഞ്ഞ 9 വർഷമായി പ്രവർത്തിച്ചു വരുന്ന കോച്ചിങ്ങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് നു കീഴിൽ പെരുമണ്ണ Wisdom Hub ൽ പ്രവർത്തിക്കുന്ന സബ് സെന്ററിൽ PSC/SSC/UPSC/Banking മുതലായ മത്സരപ്പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി മികച്ച പരിശീലനം നൽകി വരുന്നു. ഈ വർഷം (2019) ജൂലൈ മുതൽ ഡിസമ്പർ വരെ നടക്കുന്ന PSC/ SSC ഫൌണ്ടേഷൻ (ഞായറാഴ്ച ക്ലാസുകൾ ) കോഴ്സിലേക്കുള്ള അപേക്ഷ […]

Local

ശിലാസ്ഥാപന ചടങ്ങ് നടത്തി

കൊടുവള്ളി :പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരാമ്പ്രം ഗവ:യു .പി സ്കൂളിന് കെട്ടിട നിർമാണത്തിന് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 80 ലക്ഷം രൂപയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ (2018 – 19 ) 45 ലക്ഷം രൂപയും അനുവദിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് കാരാട്ട് റസാഖ് MLA നിർവഹിച്ചു.മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി പങ്കജാക്ഷൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ […]

Local

പുസ്തക തൊട്ടില്‍ ഒരുക്കി

പന്നിക്കോട് എയുപി സ്‌കൂളില്‍ വായനാദിനത്തിന്റെ ഭാഗമായി പുസ്തക തൊട്ടില്‍ ഒരുക്കി. സ്‌കൂള്‍ ലൈബ്രറിയിലേക്കായി വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ തൊട്ടിലില്‍ നിക്ഷേപിച്ചു. മാനേജര്‍ സി.കേശവന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബഷീര്‍ പാലാട്ട് അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി.ഫൈസല്‍ ബാബു മുഖ്യാഥിതിയായി. പ്രധാനാധ്യാപിക വിപി ഗീത,പി.സെയ്ദ്, ഹക്കീം കളന്‍തോട്,രമ്യ സുമോദ്, റഫീഖ് ബാബു, റീജഗിരീഷ്, സുബൈദ, റസീന മജീദ്, എന്നിവര്‍ നേതൃത്വം നല്‍കി

Local

നല്ലറിവു കൂട്ടം രണ്ടാം വര്‍ഷത്തിലേക്ക്; ഒരു വിദ്യാലയത്തിന് ഒരു ഡോക്ടര്‍ പദ്ധതി നടപ്പാക്കും

ജില്ലാ പഞ്ചായത്തിന്റെ നല്ലറിവു കൂട്ടം പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എജ്യു കെയര്‍ പദ്ധതിയുടെ ഭാഗമായി  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ ആരോഗ്യ ബോധവല്‍ക്കരണ പദ്ധതിയാണ് നല്ലറിവു കൂട്ടം. എണ്‍പതോളം ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 15  ബി.ആര്‍.സി അധ്യാപകരുടെ സംഘാടനത്തോടെയാണ് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വര്‍ഷം 123  യു പി സ്‌കൂളുകളിലും 110  ഹൈസ് […]

error: Protected Content !!