.
പെരുമണ്ണ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിൽ കഴിഞ്ഞ 9 വർഷമായി പ്രവർത്തിച്ചു വരുന്ന കോച്ചിങ്ങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് നു കീഴിൽ പെരുമണ്ണ Wisdom Hub ൽ പ്രവർത്തിക്കുന്ന സബ് സെന്ററിൽ PSC/SSC/UPSC/Banking മുതലായ മത്സരപ്പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി മികച്ച പരിശീലനം നൽകി വരുന്നു.
ഈ വർഷം (2019) ജൂലൈ മുതൽ ഡിസമ്പർ വരെ നടക്കുന്ന PSC/ SSC ഫൌണ്ടേഷൻ (ഞായറാഴ്ച ക്ലാസുകൾ ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
ജൂൺ 20 വരെ പെരുമണ്ണ സെന്ററിൽ നേരിട്ട് വന്നു ഞായറാഴ്ച്ച ക്ലാസുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
ജൂൺ 23 ന് ഞായറാഴ്ച നടക്കുന്ന സംസ്ഥാന തല പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം നൽകുക. ന്യൂനപക്ഷങ്ങൾക്ക്? പുറമെ മറ്റു ഒ.ബി.സി. വിഭാഗങ്ങൾക്കും 20% സീറ്റുകൾ ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, SSLC എന്നിവയുടെ കോപ്പിയും രണ്ട് പാസ്പ്പോർട്ട് സൈസ് ഫോട്ടോയുമായി സെന്ററിൽ നേരിട്ട് വന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 7034726353, 9544746105