ജമാ അത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പോളിസി വിശദീകരണ കൺവെൻഷൻ

  • 22nd September 2019
  • 0 Comments

കുന്ദമംഗലം: ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പോളിസി വിശദീകരണ കൺവെൻഷൻ കുന്ദമംഗലം മദ്രസാ ഹാളിൽ അമീർ എം ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ടി.ശാക്കിർ വേളം അദ്ധ്യക്ഷത വഹിച്ചു.ഏരിയ പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റർ, ഇ.പി.ലിയാഖത്തലി, ഹൽഖ അമീർ നിസാർ, ഇ.പി ഉമ്മർ, സാറ മുഹമ്മദ്, ഷാഹിൻ അഹമ്മദ്, സുഹ ,റഹ്മാബി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Local

കാരന്തൂരിലെ അപകട ഭീഷണി ഉയര്‍ത്തിയ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി

  • 21st September 2019
  • 0 Comments

കാരന്തൂര്‍; കാരന്തൂരില്‍ പിക്കപ്പ് ലോറിയിടിച്ച് തകര്‍ന്നുവീഴാറായ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കാരന്തൂര്‍ ഒവുങ്ങരയില്‍ പിക്കപ്പ് ലോറിയിടിച്ച് ബസ് സ്റ്റോപ്പ് തകര്‍ന്നത്. ബസ്സ് കാത്ത് നില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായി ഏതുമിഷവും തകര്‍ന്നു വിഴാവുന്ന അവസ്ഥയിലായിരുന്നതിനെത്തുടര്‍ന്ന് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിലിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കുകയായിരുന്നു. വാഹനം ഇടിച്ച ഉടമകളുടെ ചിലവില്‍ ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മിക്കുകയും ചെയ്യും.

Kerala Local

ദേശീയപാത കാരന്തൂർ മുതൽ മർക്കസ് വരെ റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണം: മുസ്ലീം ലീഗ്

  • 21st September 2019
  • 0 Comments

കുന്ദമംഗലം: ദേശീയപാത കാരന്തൂർ മുതൽ മർകസ് വരെയുള്ള റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാരന്തൂർ മുസ്ലീം ലീഗ് കമ്മറ്റിസായാഹ്ന ധർണ്ണ നടത്തി. കാരന്തൂർ മുതൽ മർക്കസ് വരെയുള്ള ഭാഗത്ത് തുടർച്ചയായി ഉണ്ടാകുന്ന റോഡ് അപകട പരമ്പരയ്ക്കും. തുടർ മരണത്തിനും പരിഹാരം കാണുന്നതിനും റോഡിലെ ഗർത്തങ്ങൾ അടയ്ക്കുന്നതിന് സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ സ്ഥലം എം.എൽ എ പി.ടി.എ റഹീം തയ്യാറാകണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറി ഖാലിദ് കിളിമുണ്ട പറഞ്ഞു. വി.കെ.ബഷീർ […]

News

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം : ജനപങ്കാളിത്തത്തോടെ സൗത്ത് ബീച്ച് ശുചീകരിച്ചു

  • 21st September 2019
  • 0 Comments

 അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സൗത്ത് ബീച്ചിൽ നടത്തിയ ശുചീകരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 400 ലധികം സന്നദ്ധ സേവകരുടെ ശ്രമഫലമായി 450 ചാക്കിലേറെ അജൈവ മാലിന്യം നീക്കം ചെയ്തു. വരും നാളെക്കായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നത് പുതുതലമുറയിലൂടെയാവണമെന്ന് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.  പ്രകൃതിയെ സംരക്ഷിക്കാൻ കുട്ടികൾ ഇന്ന് കാണിക്കുന്ന ഉത്സാഹം സമൂഹത്തിന് തന്നെ മാതൃകയാണ്. പരിസരം ശുചിത്വത്തോടെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജില്ലാ കലക്ടർ […]

Local

പ്രളയദുരിതാശ്വാസം; സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

  • 21st September 2019
  • 0 Comments

പ്രളയ ദുരന്ത നിവാരണത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റ ആദരം. കലക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു  ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സന്നദ്ധപ്രവര്‍ത്തനത്തിലെ കോ-ഓര്‍ഡിനേറ്റര്‍മാരായ അശ്വിന്‍, ധനീഷ്, ശ്രീകല, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പ്രതിനിധീകരിച്ച കോളജുകള്‍, സ്‌കൂളുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ഭിന്നശേഷി സൗഹൃദമായ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ എന്‍എസ്എസ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളെയും ചടങ്ങില്‍ […]

Kerala Trending

ഇന്ന് ലോക സമാധാന ദിനം

  • 21st September 2019
  • 0 Comments

ഇന്ന് ലോക സമാധാന ദിനം. യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനായി ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി ആചരിക്കുന്നു. 1981-ല്‍ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാന്‍ ആരംഭിച്ചത്. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബര്‍ 21 സമാധാനദിനമായി ആചരിക്കുന്നു. 1981-ല്‍ 36/37 വോട്ടിന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു […]

National

കേരളത്തിലെയും ഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

  • 21st September 2019
  • 0 Comments

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെയും മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെയും തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24ന് വോട്ടെണ്ണും. ഈ മാസം 27ന് വിജ്ഞാപനം പുറത്തിറക്കും. പത്രിക സമര്‍പ്പണം ഒക്ടോബര്‍ 4 വരെയാണ്. കേരളത്തില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ ഉപതെരഞ്ഞെടുപ്പ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതിനോടുള്ള പ്രതികരണമായിരിക്കും മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തല്‍. കേരളത്തിലും ശക്തമയ […]

Entertainment

പാർവതിക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം; ജപ്പാനിലെ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമ

  • 21st September 2019
  • 0 Comments

മലയാള സിനിമയിൽ അഭിനയിച്ച ഓരോ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള നടിയാണ് പാർവ്വതി. പാര്‍വതി തമിഴില്‍ അഭിനയിച്ച സിനിമയ്ക്ക് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. വസന്ത് എസ് സായ് സംവിധാനം ചെയ്ത ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും’ എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയായിരുന്നു ഇത്. പാര്‍വതിയ്‌ക്കൊപ്പം ലക്ഷ്മിപ്രിയ, ചന്ദ്രമൗലി, കാളീശ്വരി ശ്രീനിവാസന്‍, എന്നിവരുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അശോകമിത്രന്‍, […]

Local

ആരാമ്പ്രം ഇസ്ലാഹി ഫാമിലി സമ്മിറ്റ് സമാപിച്ചു

  • 21st September 2019
  • 0 Comments

പടനിലം; കേരള നദ്വതുല്‍ മുജാഹിദീന്‍ (മര്‍കസുദഅവ) ആരാമ്പ്രം, പടനിലം ശാഖകള്‍ സംഘടിപ്പിച്ച ഇസ്ലാഹി ഫാമിലി സമ്മിറ്റ് സമാപിച്ചു.പുതു തലമുറയില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനെതിരെ കുടുംബംഗങ്ങളില്‍ ജാഗ്രത വേണമെന്നും സൈബര്‍ ഉപയോഗങ്ങളില്‍ കര്‍ക്കശമായ അച്ചടക്കം ശീലിക്കാന്‍ ചെറുപ്പത്തിലേ അവബോധം നല്‍കണമെന്നും ഇസ്ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു.കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫൈസല്‍ നന്‍മണ്ട ഉദ്ഘാടനം ചെയ്തു.കെ.ഹുസൈന്‍ കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു.കെ.എന്‍.എം ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുല്‍ മജീദ് സുല്ലമി, എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.അഹമദ് കുട്ടി, കെ.എന്‍.എം ജില്ലാ അസി. […]

Kerala News

ഗതാഗത നിയമലംഘനം: പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം

  • 21st September 2019
  • 0 Comments

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം. ഗതാഗത നിയമഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും തുക എത്രയായി കുറയ്ക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. എത്ര കുറയ്ക്കാം എന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൂടാതെ മോട്ടോർ വാഹന ഭേദഗതിയിൽ വ്യക്തതയ്ക്കായി വീണ്ടും കേന്ദ്രത്തിന് കത്തയക്കും. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിൽ പിഴ കുറയ്ക്കാനാണ് നിർദ്ദേശം. മറ്റ് നിയമലംഘനങ്ങളിൽ എന്ത് ചെയ്യാനാകുമെന്ന് […]

error: Protected Content !!