Local

പരേതനായ ആലിക്കയുടെ ഭാര്യ നെടുവഞ്ചാൽ പാത്തുമ്മയ്യ് നിര്യാതയായി

കുന്ദമംഗലം : പരേതനായ ആലിക്കയുടെ ഭാര്യ നെടുവഞ്ചാൽ പാത്തുമ്മയ്യ് (72) നിര്യാതയായി. മക്കൾ: മൈമുന, റൗഫ്, ജാബിർ, നെജില,നൗഫിർ, മരുമക്കൾ: മുഹമ്മദ് പറമ്പിൻ , ഫൈസലാബി കൊടുവള്ളി, ഷെബിന പൈബ്ര, മുസ്തഫ. മയ്യത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 6.30 ക്ക് കുന്ദമംഗലം മസ്ജിദ് ഇഹ്സാനിൽ.

National

അയോധ്യ കേസിലെ രേഖകൾ കീറിയെറിഞ്ഞു; സുപ്രീം കോടതിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ

ഡൽഹി; അയോധ്യ ഭൂമി തർക്ക കേസിൽ വാദം ഇന്ന് അവസാനിക്കാനിരിക്കെ സുപ്രീം കോടതിക്കുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകൾ സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജിവ് ധവാൻ കീറിയെറിയുകയായിരുന്നു. ഇത്തരം വില കുറഞ്ഞ രേഖകൾ കോടതിയിൽ ഹാജരാക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്റെ പ്രകോപനപരമായ നടപടി. ഇതോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രൂക്ഷമായ ഭാഷയിൽ അഭിഭാഷകനെ ശകാരിച്ചു. കോടതിയുടെ മന്യത നശിപ്പിച്ചു എന്നും ഇത്തരം […]

information

നെഹ്റു യുവകേന്ദ്ര യുവജന നേതൃത്വ പരിശീലന ക്യാമ്പ്

നെഹ്റു യുവകേന്ദ്ര ജില്ലയിലെ യൂത്ത് ക്ലബ് ഭാരവാഹികള്‍ക്കായി ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, നേതൃപാടവം, സംഘാടനം, ദുരന്തനിവാരണം, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ഈസ്റ്റ്ഹില്‍ യുത്ത് ഹോസ്റ്റലില്‍ നവംബര്‍ എട്ട്, ഒന്‍പത്, പത്ത് തിയ്യതികളിലാണ് പരിശീലനം. താമസ സൗകര്യം സൗജന്യമായി ലഭിക്കും. താല്‍പര്യമുള്ള യുവതീ യുവാക്കള്‍ തങ്ങളുടെ ബയോഡാറ്റ സഹിതം ഒക്ടോബര്‍ 25′ ന് മുമ്പായി dyc.kozhikode@gmail.comഎന്ന മെയിലിലോ ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 20 എന്ന […]

Trending

മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയറിന്

 കൊച്ചി: മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയര്‍ കരസ്ഥമാക്കി.  പോര്‍ട് ബ്ലയറില്‍ നടന്ന ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡിന്റെ ആദ്യ പതിപ്പിലാണ് ഗോ എയറിന് പുരസ്‌കാരം ലഭിച്ചത്. കൃത്യസമയം പാലിക്കുന്നതില്‍(ഓണ്‍ ടൈം പെര്‍ഫോമന്‍സ്) തുടര്‍ച്ചയായ 12ാം മാസവും മുന്നിട്ട് നിന്നതാണ് ഗോ എയറിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്.  കേന്ദ്ര ടൂറിസം മന്ത്രാലയവും ആന്‍ഡമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍മാരും ചേര്‍ന്നാണ് ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് സംഘടിപ്പിച്ചത്.പ്രമുഖ ഹോട്ടല്‍ ശൃംഖലകള്‍ക്കൊപ്പം, റെസ്റ്റോറന്റുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുത്ത ചടങ്ങില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ […]

information News

ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷ അക്ഷയകേന്ദ്രങ്ങളിലൂടെ

ഹജ്ജ് അപേക്ഷകള്‍  ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള സൗകര്യം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന്  ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി  സ്റ്റേറ്റ് കോര്‍ഡിനേറ്ററായ അസൈന്‍ പി.കെ അക്ഷയ സംരംഭകര്‍ക്കുള്ള സാങ്കേതിക പരിശീലനം നല്‍കി.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍  സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ എന്നിവര്‍ […]

Kerala News Trending

സിലിയുടെ കൊലപാതകം സ്വർണ്ണത്തിനായി?; 40 പവൻ സ്വർണം കാണുന്നില്ല, സംശയമുനയിൽ വീണ്ടും ഷാജു

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിന് പിന്നിൽ സ്വർണ്ണം കൈക്കലാക്കാനുള്ള ശ്രമമെന്ന് സംശയം. സിലിയുടെ 40 പവൻ സ്വർണ്ണം കാണാനില്ലെന്ന് പരാതി. എന്നാൽ വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന് ഭർത്താവ് ഷാജു. എന്നാൽ ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആഭരണങ്ങൾ […]

Kerala

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി ബുധനാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. 65 കി.മീ വേഗതയിൽ വരെ കാറ്റു വീശാൻ സാധ്യത‍യുള്ളതിനാൽ രണ്ടു ദിവസത്തേക്ക് തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ […]

Local News

സ്മാര്‍ട്ടാവാനൊരുങ്ങി പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍

പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 15 വില്ലേജ് ഓഫീസുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മേഞ്ഞാണ്യം, എരവട്ടൂര്‍, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, കൊഴുക്കല്ലൂര്‍, തുറയൂര്‍, കീഴരിയൂര്‍, അരിക്കുളം വില്ലേജ് ഓഫീസുകളിലാണ് ചൊവ്വാഴ്ച സന്ദര്‍ശനം നടത്തിയത്. സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിനായി 44 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിനും അനുബന്ധ […]

information

ഓവര്‍സീയര്‍ അപേക്ഷ ക്ഷണിച്ചു

കായണ്ണ ഗ്രാമപഞ്ചായത്തില്‍ മാഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. (നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഐ.ടി.ഐക്കാരേയും പരിഗണിക്കും.) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 21 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കണം. ഇന്റര്‍വ്യു ഒക്‌ടോബര്‍ 24 ന് രാവിലെ 11 മണി. ഫോണ്‍: 0496-2659021. ദുരന്തസാധ്യത ലഘൂകരണ പരിശീലനം ഇന്ന് അന്താരാഷ്ട്ര ദുരന്ത സാധ്യതാ ലഘൂകരണ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് […]

Kerala Local

ജില്ലാതല കേരളോത്സവത്തിന് ബാലുശ്ശേരി വേദിയാവും

കോഴിക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വേദിയാവും. യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭാശാലികളെ കണ്ടെത്തുന്നതിനുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ എട്ട് വരെയാണ് ജില്ലാതല കലാ-കായിക മത്സരങ്ങള്‍, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ നടക്കുക. ജില്ലയിലെ മന്ത്രിമാര്‍, […]

error: Protected Content !!