kerala Kerala

ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  • 17th December 2024
  • 0 Comments

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ നേരിയ സംഘര്‍ഷമുണ്ടായി. പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു. ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് നേതാക്കള്‍ ആരോപിച്ചു. എസ്എഫ്‌ഐയുടെ പ്രതിഷേധമെന്തിനാണെന്ന് കമ്മീഷണറോട് ചോദിക്കണമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

Kerala kerala

സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

  • 17th December 2024
  • 0 Comments

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി – ബഹ്‌റൈന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ പത്തേമുക്കാലിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട വിമാനം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിച്ചത്. വിമാനത്തിന്റെ ടയറിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കണ്ടെത്തിയതാണ് തിരിച്ചിറക്കാനുള്ള കാരണം. ചെത്തലത്ത് ദ്വീപിന് മുകളില്‍ നിന്നും മടങ്ങിയ വിമാനം 12.32ന് നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തു. ജീവനക്കാര്‍ ഉള്‍പ്പെടെ 118 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

National

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മന്ത്രി

  • 17th December 2024
  • 0 Comments

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വര്‍ഷമായി 142 അടിയില്‍ തുടരുകയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മറുപടി. തേനിയില്‍ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ […]

kerala Kerala

ആലപ്പുഴയില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു

  • 17th December 2024
  • 0 Comments

അരൂര്‍: ആലപ്പുഴ ജില്ലയിലെ അരൂരില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂര്‍ കണ്ടത്തിപ്പറമ്പില്‍ ഡോ. ഫാത്തിമ കബീര്‍(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ മൂന്നാംവര്‍ഷ എം. ഡി. വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ഫാത്തിമ കബീര്‍ ചികിത്സ തേടിയത്. ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കബീര്‍-ഷീജ ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ്: ഓച്ചിറ സനൂജ് മന്‍സിലില്‍ […]

Kerala kerala

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു

  • 17th December 2024
  • 0 Comments

വാല്‍പ്പാറ: തമിഴ്‌നാട് വാല്‍പ്പാറ ഗജമുടി എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രന്‍ (62) ആണ് കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കേ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു. കഴിഞ്ഞ 10 നായിരുന്നു ആക്രമണം. ചന്ദ്രന്‍ ഉള്‍പ്പടെ നാല് പേര്‍ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍വെച്ച കണക്കുപ്രകാരം […]

Trending

ബംഗ്ളദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം; ബംഗ്ലാദേശിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായി പ്രിയങ്ക പാർലമെൻറിൽ

  • 17th December 2024
  • 0 Comments

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കായി പ്രിയങ്ക ഗാന്ധി രംഗത്ത്.പാർലമെൻറിൽ ഇന്നെത്തിയത് ബംഗ്ലാദേശിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായാണ്.ബംഗ്ളദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്.ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാർലമെന്‍റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടു ദിവസം മുമ്പ് ഫലസ്തീൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫലസ്തീൻറെ കൂടെ നില്ക്കുന്ന പ്രിയങ്ക എന്തു കൊണ്ട് ബംഗ്ളാദേശിലെ ഹിന്ദുക്കൾക്കായി ശബ്ദം ഉയർത്തുന്നില്ലെന്ന് ബിജെപി നേതാവ് സംപിത് ബാത്ര ചോദിച്ചു. പിന്നീട് […]

Kerala kerala Local

ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍

  • 17th December 2024
  • 0 Comments

വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കണിയാമ്പറ്റ സ്വദേശികളായ ഹര്‍ഷിദ് , അഭിരാം എന്നിവരാണ് പിടിയിലായത് . അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത് തടയാന്‍ ചെന്ന പയ്യംമ്പള്ളി സ്വദേശി മാതനാണ് ക്രൂരമായ ആക്രമണത്തിനിരയായത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും പൊലീസിന് നിര്‍ദേശം നല്‍കി. പ്രതികള്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. […]

Trending

സമൂഹത്തിലെ സിനിമയുടെ സ്വാധീനത്തെപ്പറ്റിയുള്ള ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

  • 17th December 2024
  • 0 Comments

ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയെയും സാഹചര്യങ്ങളെയും സിനിമ എന്ന മാധ്യമം എങ്ങനെ സ്വാധീനിക്കുന്നു, പാർശ്വവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ കഥകളെ എങ്ങനെ സിനിമയിലൂടെ അവതരിപ്പിക്കാം തുടങ്ങി കാണികളെ ചിന്തിപ്പിക്കുകയും ച‍ർച്ച ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംവാദമായി 29-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസത്തെ മീറ്റ് ദ ഡയറക്ടർ . സാമ്രാജ്യത്വത്തിന്റെ ദുരനുഭവങ്ങൾ നേരിട്ട ഒരുപാട് വിഭാഗങ്ങൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് ച‍‍ർച്ചയിൽ പങ്കെടുത്തവ‍ർ പറഞ്ഞു. വർഗവിവേചനവും സ്വത്വപ്രതിസന്ധിയും നേരിടുന്ന മനുഷ്യരുടെ കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐ എഫ് എഫ് കെ […]

Trending

യാചക വിമുക്ത നഗരം; ഇൻഡോറിൽ ജനുവരി ഒന്ന് മുതൽ യാചകർക്ക് പണം കൊടുക്കുന്നവർക്കെതിരെ കേസ്

  • 17th December 2024
  • 0 Comments

മധ്യപ്രദേശിലെ ഇൻഡോറിനെ യാചക വിമുക്ത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം മുന്നോട്ട്. ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ച് ജില്ലാ കളക്ടർ ആശിഷ് സിങ് ഉത്തരവിട്ടു.ജനുവരി ഒന്ന് മുതൽ യാചകർക്ക് പണം കൊടുക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഭിക്ഷാടനത്തിനെതിരെ ബോധവത്കരണം ഡിസംബർ അവസാനം വരെ തുടരും. ആരെങ്കിലും ജനുവരി ഒന്നിന് ശേഷം ഭിക്ഷ നൽകുന്നത് ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ഭിക്ഷ യാചിക്കുന്നത് തെറ്റാണെന്നും ഈ കുറ്റത്തിൽ ഭിക്ഷ നൽകി ഇൻഡ‍ോറിലെ ജനം പങ്കാളികളാകരുതെന്നും ജില്ലാ […]

Kerala kerala

എസ്ഒജി ക്യാമ്പിലെ പീഡനത്തെ കുറിച്ച് മുന്‍ ഉദ്യോഗസ്ഥന്‍

  • 17th December 2024
  • 0 Comments

കൊച്ചി: അരീക്കോട് എസ്ഒജി ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ തുടര്‍ക്കഥയെന്ന് റിപ്പോര്‍ട്ട്. മുന്‍ എസ്ഒജി കമാന്‍ഡോ പി കെ മുബഷീറിന്റെ കത്താണ് നിലവില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് മുബഷീറിന്റെ കത്തും പ്രചരിക്കുന്നത്. ഏഴ് വര്‍ഷത്തോളം സര്‍വീസിലുണ്ടായിരുന്ന മുബഷീര്‍ രണ്ട് വര്‍ഷം മുമ്പാണ് തൊഴില്‍ പീഡനത്തെ തുടര്‍ന്ന് എസ്ഒജി ക്യാമ്പില്‍ നിന്ന് പുറത്തുവന്നത്. ‘ഏഴ് വര്‍ഷത്തെ പൊലീസ് കരിയറും നാല് വര്‍ഷത്തോളം എസ്ഒജി ക്യാമ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം എംഎസ്പിയിലാണ് സര്‍വീസ് നടത്തുന്നത്. നാലാം വര്‍ഷം […]

error: Protected Content !!