National

‘വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ല, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും’; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

  • 24th July 2026
  • 0 Comments

നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നിയമനടപടിയും എടുക്കില്ലെന്ന് കേന്ദ്രം എഴുതി നല്‍കിയെന്ന് സോനം വാങ്ചുക് പറഞ്ഞു. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രം ഉറപ്പുനല്‍കിയതായി എക്സില്‍ പങ്കുവച്ച വിഡിയോയില്‍ സോനം വാങ്ചുക് അറിയിച്ചു. 26 ദിവസം നീണ്ടുനിന്ന തന്റെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ പോസ്റ്റ് ചെയ്ത വിശദീകരണ വിഡിയോയിലാണ് സോനം വാങ്ചുക് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ജൂലൈ 20ലെ മാര്‍ച്ചില്‍ […]

Trending

‘ബിജെപി ഒരു ഗുജറാത്തി കമ്പനിയായി ഒതുങ്ങും’; മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പ് ആയുധമാക്കി സന്ദീപ് വാര്യര്‍

  • 24th July 2026
  • 0 Comments

ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന ബിജെപി മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയുടെ കുറിപ്പ് പങ്കുവെച്ച് സന്ദീപ് വാര്യർ. ബിജെപി പ്രതിപക്ഷത്തിരിക്കാൻ മുതിർന്ന നേതാക്കൾ പോലും ആഗ്രഹിക്കുന്നുണ്ടെന്നും, ഇല്ലെങ്കിൽ പാർട്ടി കേവലം ഒരു ‘ഗുജറാത്തി കമ്പനി’യായി ഒതുങ്ങിപ്പോകുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും സന്ദീപ് വാര്യർ കുറിച്ചു. ബിജെപിയെ ബാധിച്ചിരിക്കുന്ന അധികാര ധാർഷ്ട്യവും അഹങ്കാരവും അധികകാലം മുന്നോട്ടുപോകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങൾ […]

National

സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ കേന്ദ്ര സര്‍ക്കാര്‍ രാജ്യശത്രുക്കളെപ്പോലെ കാണുന്നു; സോണിയ ഗാന്ധി

  • 24th July 2026
  • 0 Comments

ഡല്‍ഹി: ഡല്‍ഹി വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്വന്തം വീഴ്ചകളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും നിരുത്തരവാദ സമീപനവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയത്. രാഷ്ട്രീയ താല്പര്യത്തോടെയുള്ള വിസി നിയമനങ്ങള്‍ വിദ്യാഭ്യാസ നിലവാരം തകര്‍ത്തു. നീതിക്കായി പോരാടുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്നത് തങ്ങളുടെ ധാര്‍മ്മികവും രാഷ്ട്രീയവുമായ കടമയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ‘ദ ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി […]

kerala Kerala

രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിയില്‍ അജിത്കുമാറിന് പങ്ക്; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

  • 24th July 2026
  • 0 Comments

തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്. രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിയില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എഡിജിപിക്ക് കുരുക്കായി. എഡിജിപിയുടെ ഓഫീസില്‍ ഉണ്ടായിരുന്ന 2 ഗ്രേഡ് എസ്‌ഐമാര്‍ അന്വേഷണത്തില്‍ ഇടപെട്ടു. എഡിജിപിയുടെ അസാധാരണ ഇടപെടല്‍ നിയമവാഴ്ചയ്ക്ക് എതിരാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ എം ആര്‍ അജിത് കുമാര്‍ സഹായിച്ചു. കുറ്റപത്ര സ്വഭാവത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Trending

വിദ്യാർഥികൾക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനി; 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

  • 24th July 2026
  • 0 Comments

കോഴിക്കോട്: കാരപറമ്പ് പൊലീസ് പരിശോധനയിൽ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നടക്കാവ് സ്വദേശി മുഹമ്മദ് അജ്മലിനെയാണ് സിറ്റി നാർക്കോട്ടിക് സെല്ലും പൊലീസും ചേർന്ന് പിടികൂടിയത്. നഗരത്തിലെ മൊത്ത വിതരണക്കാരിൽ നിന്നും വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് 50 ഗ്രാം 100 ഗ്രാം അളവുകളിൽ ചെറിയ പോളിത്തീൻ കവറുകളിൽ ആക്കി യുവാക്കൾക്കും വിദ്യാർഥികൾക്കും ആവശ്യാനുസരണം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി.

National

സിജെപി സമരത്തെ തുടര്‍ന്ന് 200 പേര്‍ കരുതല്‍ കസ്റ്റഡിയില്‍;സിജെപി-സര്‍ക്കാര്‍ ചര്‍ച്ച ഇന്നുണ്ടായേക്കും

  • 24th July 2026
  • 0 Comments

ദില്ലി: ദില്ലിയിലെ സിജെപി സമരത്തെ തുടര്‍ന്ന് 200 പേര്‍ കരുതല്‍ കസ്റ്റഡിയില്‍. ദില്ലിയിലെ വിവിധ ജില്ലകളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിന് കുരുമുളക് സ്‌പ്രേയുമായി അടക്കം എത്തിയവരാണ് കസ്റ്റഡിയിലായത്. ഇതില്‍ ഗുണ്ടാ സംഘങ്ങളും ഉള്‍പ്പെടുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുപി, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു. 17 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാവിലെ ഏഴര മുതല്‍ അടയ്ക്കും. അതേ സമയം, സിജെപി- സര്‍ക്കാര്‍ ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന സൂചനയും […]

kerala Kerala

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം ഭാഗികമായി പിന്‍വലിച്ചു

  • 24th July 2026
  • 0 Comments

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം ഭാഗികമായി പിന്‍വലിച്ചു.നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് കേരള സവാരി,റാപ്പിഡോ കമ്പനികളിലെ തൊഴിലാളികളാണ് സമരം പിന്‍വലിച്ചത്. അതേസമയം, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരം തുടരും. കൊച്ചിയില്‍ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. മിനിമം നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഊബര്‍ കമ്പനി അംഗീകരിച്ചില്ലെന്നാണ് സംഘടന ആരോപിക്കുന്നത്. തിങ്കളാഴ്ച ഊബറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഊബറിനെതിരായ സമരം ശക്തമായി തുടരുമെന്നും ഓണ്‍ലൈന്‍ ടാക്സി […]

kerala Kerala

വ്യാജപ്രചാരണം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി പി.കെ ശ്രീമതി

  • 24th July 2026
  • 0 Comments

കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി. മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി,ഡിജിപി, വനിത കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. ലിങ്കുകള്‍ ചേര്‍ത്താണ് പരാതി. ഭര്‍ത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി.കെ ശ്രീമതി പറയുന്നു. ജനം ടിവി, കര്‍മ ന്യൂസ്, സുദിനം പത്രം, ഡെയ്ലി ഹണ്ട് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘപരിവാറിന്റെ ചാനലായ ജനം ടിവി,ഭാരത് […]

National

രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ പോരാട്ടം; സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചതില്‍ പ്രതികരിച്ച് സിജെപി

  • 24th July 2026
  • 0 Comments

ദില്ലി: ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചതില്‍ പ്രതികരിച്ച് സിജെപി.സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് സിജെപി. സോനം വാങ്ചുക്കിന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ നന്ദി പറഞ്ഞു. രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 26 ദിവസത്തെ നിരാഹാരത്തിനൊടുവില്‍ അദ്ദേഹം സമരം അവസാനിപ്പിച്ചതില്‍ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവന്‍ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവന്‍ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്‌കെ പറഞ്ഞു. […]

National

അര്‍ദ്ധരാത്രിയിലെ പരിതാപകരമായ വീഡിയോയിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തിയെ അപമാനിക്കരുത്: പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

  • 24th July 2026
  • 0 Comments

ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണെന്നും അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുതെന്നും രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു. ‘മിസ്റ്റര്‍ മോദി, ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ആവശ്യം. അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത്’, രാഹുല്‍ കുറിച്ചു. ധര്‍മേന്ദ്ര […]

error: Protected Content !!