Kerala

നിങ്ങളെ വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ്: ബ്രഹ്മപുരം വിഷയത്തിൽ നടി അശ്വതി ശ്രീകാന്ത്

ബ്രഹ്മപുരം തീപിടിത്തം ഉണ്ടാക്കിയ ദുരവസ്ഥയിൽ ബുദ്ധിമുട്ടുകയാണ് കൊച്ചി നഗരവാസികൾ. രണ്ടാഴ്ച എത്തിയിട്ടും പുക പൂർണ്ണമായും ശമിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ അധികാരികളെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ് എന്നാണ് അശ്വതി വിമർശിക്കുന്നത്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും.എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് എന്നും അശ്വതി ചോദിക്കുന്നു.

അശ്വതിയുടെ വാക്കുകൾ –

‘എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയിൽ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വർഗം മനുഷ്യരാണെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യർ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു.കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്…! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാർക്ക് നഷ്ടപ്പെടുന്നത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ.

നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും ?? പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് ??’, എന്നാണ് അശ്വതി കുറിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!