Trending

ലോക ആന്റി മൈക്രോബിയൽ പ്രതിരോധ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി

ലോക ആന്റിമൈക്രോബിയിൽ പ്രതിരോധ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ആന്റിബയോട്ടിക്കുകളുടെ തെറ്റായ രീതിയിലുള്ള ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി നവംബർ 18 മുതൽ 24 വരെ ലോക ആന്റി മൈക്രോബിയൽ പ്രതിരോധ വാരമായി ആചരിക്കുന്നു. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി കെ ഫസീല നിർവഹിച്ചു. കുന്നമംഗലം പഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവകേരള കർമ്മ പദ്ധതി നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ ദിനാചരണ സന്ദേശം നൽകുകയും എ എം ആര്‍ പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. സ്മിത റഹ്മാൻ ബോധവൽക്കരണ ക്ലാസ് നയിക്കുകയും ചെയ്തു. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അർച്ചന സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെറുവാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മായ, ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻറ് സുരേന്ദ്രൻ എൻ, സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ അഷിത, ജില്ലാ നഴ്സിംഗ് ഓഫീസർ ഇന്ദിര ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില എൽ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. മുഹ്‌സിൻ കെ ടി, കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജീഷ് തുടങ്ങിയവർ സംസാരിച്ചു.

കെ എം സി റ്റി മെഡിക്കൽ കോളജിലെ നഴ്സിംഗ് വിദ്യാർഥികൾ പരിപാടിയോട് അനുബന്ധിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വാരാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ആന്റിബയോട്ടിക്കുകളുടെ വിൽപ്പന സംബന്ധിച്ച ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ ഷോപ്പിൽ പതിപ്പിക്കുന്നതിനുള്ള പോസ്റ്റർ പ്രകാശനവും നടന്നു. ജനപ്രതിനിധികൾ, അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഏകാരോഗ്യം : എ.എം.ആർ. പ്രതിരോധിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം എന്നതാണ് ഈ വർഷത്തെ ലോക ആന്റിമൈക്രോബിയൽ പ്രതിരോധ വാരാചരണത്തിന്റെ സന്ദേശം. നവംബർ 24 വരെ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും പൊതുജനങ്ങൾ, വിദ്യാർത്ഥികൾ മെഡിക്കൽ ഷോപ്പ് ജീവനക്കാർ എന്നിവർക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ, സാമൂഹികമാധ്യമങ്ങൾ വഴിയുള്ള ബോധവൽക്കരണം, ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ആയുഷ് ഹോമിയോ വകുപ്പുകളുടെ സ്ഥാപനങ്ങളുടെ ജീവനക്കാർക്കും ഉള്ള ബോധവൽക്കരണ ക്ലാസുകൾ, പൊതുജനങ്ങളുടെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് അറിവുകൾ പരിശോധിക്കുന്നതിനുള്ള ഓൺലൈൻ ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ വാരാചരണത്തോടെ അനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!