Kerala

ദർശനത്തിന് പണം വാങ്ങുന്നുവെന്ന പരാതി: സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന

ശബരിമല: സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന. ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നുമുള്ള പരാതികളിലാണ് പരിശോധന. മരാമത്ത് ഉദ്യോഗസ്ഥരുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ കയ്യേറ്റവും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന. മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. നിർദിഷ്ട സ്ഥലത്തിന് പുറത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ നിർമ്മാണം നടത്തിയിട്ടുണ്ടോ എന്ന പരിശോധനയിൽ നാല് സ്ഥാപനങ്ങൾ കൂടുതൽ സ്ഥലം കയ്യേറിയതായി കണ്ടെത്തിയത്. ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നുമുള്ള പരാതികളും വിജിലൻസ് പരിശോധിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെയും പ്യൂണിന്റെയും ഫോണുകൾ പിടിച്ചെടുത്തു.

ഇരുവരുടെയും അക്കൗണ്ടുകളിൽ പലരിൽ നിന്നും സംശയാസ്പദമായ പണം എത്തിയതായും കണ്ടെത്തൽ. മരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനകളുടെ വിവരങ്ങളും അനധികൃത പണപ്പിരിവും വിജിലൻസ് പരിശോധിക്കുന്നുണ്ട്. അതേസമയം വെർച്വൽ ക്യൂ വഴി 66,000 പേർ ബുക്ക് ചെയ്തിട്ടും സന്നിധാനത്തെത്തിയവരുടെ എണ്ണം കുറഞ്ഞു. ഇന്ന് രാവിലെ 11 മണിവരെ ദർശനം നടത്തിയത് 22,000ത്തോളം പേർ മാത്രം. ഈ മാസം മുപ്പത് വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽൽ ക്യൂ ബുക്കിംഗിന് അനുമതി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!