Kerala

ശബരിമല വെർച്വൽ ക്യൂ; നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി ദർശനത്തിന് അവസരം

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.നവംബർ 21,22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർദ്ധനവരുത്തും. ദർശനത്തിനായുള്ള സ്ലോട്ട് ബുക്കിങ്ങിന് അവസരം ലഭിക്കാത്ത ഭക്തജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.നിലയ്ക്കൽ – പമ്പ പാത വഴി 60,000 ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ സൗകര്യം നൽകുന്നത്.

എരുമേലി കാനനപാത വഴിയും വണ്ടിപ്പെരിയാർ – സത്രം പാത വഴിയും ദിവസം 3000 ഭക്തർക്കു വീതം ഓൺലൈൻ ടിക്കറ്റ് ലഭിക്കും.ബുക്ക് ചെയ്ത സമയത്തു തന്നെ തീർഥാടകർ എത്തണമെന്നും കർശന നിർദേശമുണ്ട്. നിലയ്ക്കലിൽ ദിവസം 10,000 ഭക്തർക്കു സ്പോട് ബുക്കിങ് നൽകും. എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലും ദിവസം 2000 വീതം ഭക്തർക്കും സ്പോട് ബുക്കിങ്ങിലൂടെ പ്രവേശനം നൽകുന്നുണ്ട്.

ഇതിനായി ആധാർ കാർഡോ കോപ്പിയോ കൊണ്ടുവരണം. നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും സ്പോട് ബുക്കിങ് നൽകി കടത്തിവിടുന്നുണ്ട്. വെർച്വൽ ക്യു ബുക്ക് ചെയ്ത എല്ലാവരും ദർശനത്തിന് എത്തുന്നുമില്ല. എങ്കിലും 30 വരെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി.രാവിലെ 10.30 വരെയാണു സ്പോട് ബുക്കിങ് കൗണ്ടർ പ്രവർത്തിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!