Kerala

രാഗത്തിൽ പ്രചോദനമായി ലിയാന

തന്റെ ശാരീരിക പ്രശ്നങ്ങൾ മാനിക്കാതെ രാഗത്തിന്റെ രണ്ടാം ദിവസം കലാ പരിപാടികൾ ആസ്വദിക്കുകയാണ് മലപ്പുറം മാറഞ്ചേരി സ്വദേശി ലിയാന എന്ന ഇരുപത്തൊന്ന്കാരി. മലപ്പുറം പൊന്നാനിക്കടുത്തുള്ള മാറഞ്ചേരി സ്വദേശികളായ മൊയ്തു ജമീല ദമ്പതികളുടെ മകളാണ് ലിയാന.

ജന്മനാ മസ്കുലാർ അട്രോപ്പിക് (എസ് എം എ) എന്ന രോഗം ബാധിച്ചു ചികിത്സയിലാണ് ലിയാന. എന്നാൽ തന്റെ മകളുടെ രോഗാവസ്ഥയെ കണക്കിലാക്കാതെ മകൾക്കൊപ്പം നിന്ന് കൊണ്ട് പരിപാടികൾ ആസ്വദിക്കുന്ന ഈ മാതാപിതാക്കൾ രാഗത്തിന്റെ മറ്റൊരു അനുഭവ കാഴ്ചയാണ്.

രണ്ടാം വർഷ ഇലക്ട്രോണിക് ആൻ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയായ ലിയാന പഠനത്തിൽ മിടുക്കിയാണെന്ന് മാതാപിതാക്കൾ അഭിമാനത്തോടെ പറയുന്നു. രാഗത്തിന്റെ കലാ വിരുന്നുകൾ മാതാപിതാക്കളുടെ സഹായം ഇല്ലാതെ തന്റെ ഇലക്ട്രോണിക്ക് വീൽ ചെയറിലിരുന്ന് വളരെ വേഗത്തിൽ ആസ്വദിക്കുന്ന ലിയാന എല്ലാവര്ക്കും ഒരു പ്രജോദനമാണ്. ഇങ്ങനെ ഒരു പരിപാടി കാണാൻ സാധിച്ചതിൽ താൻ ഏറെ സന്തോഷവതിയാണെന്നും ലിയാന പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!