ഡി.ടി.പി.സിയുടെ കീഴിലുള്ള സരോവരം ബയോപാര്‍ക്കിലെ ബോട്ടിംഗ്, ഭട്ട് റോഡ് ബീച്ചിലെ കഫ്ത്തീരിയ എന്നിവ ഏറ്റെടുത്ത് നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. പതിനൊന്ന് മാസമാണ് പ്രവൃത്തി കാലാവധി. ഓരോന്നിനും പ്രത്യേകം ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കണം. ടെന്‍ഡര്‍ ഫോറം വില്‍ക്കുന്ന അവസാന തീയതി നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് ഒരു മണി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 4 ഉച്ചയ്ക്ക് ഒരുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക.
സേവനാവകാശ നിയമം; നിയമസഭാ സബോര്‍ഡിനേറ്റ് കമ്മിറ്റി യോഗം 22 ന്
സേവനാവകാശ നിയമം സംബന്ധിച്ച് നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി ഒക്ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ സേവനാവകാശ ചട്ടങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശ സ്വയംഭരണം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും പൊതുജനങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍, സര്‍വ്വീസ് സംഘടന നേതാക്കള്‍ എന്നിവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. 2012 ലെ സംസ്ഥാന സേവനാവകാശ നിയമത്തിന്റെ കീഴില്‍ വരുന്ന 750/2012, 751 / 2012 എന്നീ എസ്ആര്‍ഒ കളുടെ അടിസ്ഥാനത്തില്‍ സേവനാവകാശ ചട്ടങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ച നടത്തുക. സമിതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ ലഭ്യമാക്കണം. താത്പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ 22-ന് കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്കാമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
