National

വാഹനാപകട തർക്കം; യുവാവിനെ കാറിന്റെ ബോണിറ്റിൽവെച്ച് കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യുവതി

ബം​ഗളൂരു: വാവാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ കാറിന്റെ ബോണിറ്റിൽവെച്ച് കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യുവതി. പ്രിയങ്ക എന്ന യുവതിയാണ് ദർശൻ എന്ന യുവാവിനെ ബോണറ്റിൽവെച്ച് കാറോടിച്ചത്. യുവതിക്കെതിരെ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജ്ഞാന ഭാരതി നഗറിലാണ് സംഭവം. ഇറങ്ങാൻ കഴിയാതെ യുവാവ് ബോണറ്റിൽ മുറുകെ പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രിയങ്കയുടെ ടാറ്റ നെക്‌സോൺ തന്റെ മാരുതി സുസുക്കി സ്വിഫ്റ്റുമായി കൂട്ടിയിടിച്ചെന്ന് ദർശൻ എന്നയാൾ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.

യുവതിയുടെ കാർ യുവാവിന്റെ വാഹനത്തിൽ തട്ടിയതിനെ തുടർന്ന് വാക്കേറ്റമുണ്ടാവുകയായിരുന്നു. യുവാവ് കാറിന്റെ ബോണറ്റിൽ കയറിയതോടെ യുവതി കാറുമായി ഒരു കിലോമീറ്ററുകളോളം മുന്നോട്ട് പോയി. പിന്തുടർന്ന് എത്തിയ യുവാവിന്റെ സുഹൃത്തുക്കൾ യുവതിയുടെ കാറിന്റെ ചില്ലുകൾ അടിച്ചു തകർ‌ത്തു. സംഭവത്തിൽ യുവതിക്കെതിയേയും, ദർശൻ, സുഹൃത്തുക്കളായ യശ്വന്ത്, സുജൻ, വിനയ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയ്ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!