Kerala

കേരളത്തിന്റെ വികസനത്തിന് മുൻ‌തൂക്കം നൽകും; കെ വി തോമസ് ദില്ലിയിൽ സംസ്ഥാന സർക്കാരിൻറെ പ്രത്യേക പ്രതിനിധിയാകും

കേരളത്തിന്റെ വികസനത്തിനാണ് മുൻ‌തൂക്കാമെന്ന് കെ വി തോമസ്. അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെ വി തോമസ് പറഞ്ഞു. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കും. കെ വി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മുരളീധരനോട് മറുപടി പറയാനില്ല. കോൺഗ്രസിൽ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. ഞാൻ അറിയാതെയാണ് എന്നെ മാറ്റിയത്. വികസന കാര്യങ്ങളിൽ എല്ലാവരും മുന്നോട്ട് പോകണം. കേരളത്തിന് കിട്ടേണ്ട സഹായം കേന്ദ്രത്തിൽ നിന്നും എത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു, ആ ഘട്ടത്തിൽ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മന്ത്രിസഭാ തീരുമാനം വന്നത്. പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണെന്നും’- അദ്ദേഹം കൂട്ടിച്ചെർത്തു.

കെ വി തോമസ് ഡൽഹിയിൽ സംസ്ഥാന സർക്കാരിൻറെ പ്രത്യേക പ്രതിനിധിയാക്കും. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി 8 മാസം പിന്നിടുമ്പോഴാണ് നിയനമം. കോൺഗ്രസ് നിർദേശം ലംഘിച്ച് കണ്ണൂരിൽ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്ന് കെ വി തോമസ് പുറത്തേക്ക് പോയത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം വേദിയിൽ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോൺഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസിൻറെ വൻവിജയത്തിന് ശേഷം കെ വി തോമസിൻറെ കോലം പ്രവർത്തകർ കത്തിക്കുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!