Entertainment Kerala

നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടൻ ഷെയ്‌ൻ നിഗം

നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടൻ ഷെയ്‌ൻ നിഗം രംഗത്ത്. ഷെയ്‌ൻ അഭിനയിക്കുന്ന വെയിൽ എന്ന ചിത്രം ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ജോബിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് നിർമ്മാതാവ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് ഷെയ്ൻ പറഞ്ഞു. ഷെയിൻ ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് ഇത് പറഞ്ഞത്.

ഒരുപാട് വിഷമമുള്ളതുകൊണ്ടാണ് പറയുന്നതെന്നും അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ലൈവിൽ ഷെ‌യ്ൻ പറഞ്ഞു. മലയാളം ഇൻഡസ്‌ട്രീയിൽ അബീക്കയുടെ മോനായി ജനിച്ചതുകൊണ്ട് മാത്രം താൻ അനുഭവിക്കുന്നതാണിതെന്നും തനിക്ക് മറ്റാരോടും പറയാനില്ലെന്നും വികാരാധീനനായി ഷെയ്‌ൻ പറഞ്ഞു.

വെയിലില്‍ മുടി നീട്ടിവളര്‍ത്തിയുള്ള ഗെറ്റപ്പിലാണ് ഷെയ്ന്‍ നിഗം എത്തുന്നത്. എന്നാല്‍ ഇതിനിടെ ‘കുര്‍ബാനി’ എന്ന സിനിമയില്‍ ജോയിന്‍ ചെയ്ത ഷെയ്ന്‍ നിഗം മുടിയുടെ സ്റ്റൈലില്‍ മാറ്റം വരുത്തിയിരുന്നു. ഇതാണ് നിര്‍മ്മാതാവിനെ ചൊടിപ്പിച്ചതെന്നും പൊലീസിനെ സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!