നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടൻ ഷെയ്‌ൻ നിഗം
നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടൻ ഷെയ്‌ൻ നിഗം രംഗത്ത്. ഷെയ്‌ൻ അഭിനയിക്കുന്ന വെയിൽ എന്ന ചിത്രം ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ജോബിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് നിർമ്മാതാവ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് ഷെയ്ൻ പറഞ്ഞു. ഷെയിൻ ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് ഇത് പറഞ്ഞത്. ഒരുപാട് വിഷമമുള്ളതുകൊണ്ടാണ് പറയുന്നതെന്നും അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ലൈവിൽ ഷെയ്ൻ പറഞ്ഞു. മലയാളം ഇൻഡസ്‌ട്രീയിൽ അബീക്കയുടെ മോനായി ജനിച്ചതുകൊണ്ട് മാത്രം താൻ അനുഭവിക്കുന്നതാണിതെന്നും […]
