Local

മദ്റസ അധ്യാപകനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; ആക്ഷൻ കമ്മറ്റി രീപീകരിച്ചു, പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തീരുമാനം

കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടും മദ്റസ അധ്യാപകനുമായ പതിമംഗലം യു അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പതിമംഗലത്ത് ചേർന്ന സർവ്വകക്ഷി പ്രതിനിധികൾ പങ്കെടുത്ത യോഗം തീരുമാനിച്ചു. അയൽവാസിയായ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഈ മാസം 15ന് രാവിലെ പത്തിന് കുന്ദമംഗലം പോലീസ് സ്റ്റേറ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
സർവ്വകക്ഷി പ്രതിനിധി സംഘം ചൊവ്വാഴ്ച്ച സിഐ ഉൾപെടെയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻമാരെ സന്ദർശിച്ച് പരാതി നൽകാനും, അധ്യാപകൻ്റെ കുടുംബത്തിന് സംരക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു.വിവിധ കക്ഷി പ്രതിനിധികളായ എ സി പ്രേംകുമാർ, നൗഷാദ് തെക്കയിൽ, എം പി ഇസ്മായിൽ, എ നിഗിൽ,കെ സി രാജൻ, കോയ മാസ്റ്റർ, അഹമ്മദ് കുട്ടി പതിമംഗലം, കെ അഷ്റഫ്, മുസ്തഫ മണ്ണത്ത്, ഉസ്മാൻ സഖാഫി, പി കെ അബൂബക്കർ, ഇൽലിയാസ്, സി അബ്ദുൽ സലീം പ്രസംഗിച്ചു.
ആക്ഷൻ കമ്മിറ്റിഭാരവാഹികളായി സൈനുദ്ധീൻ നിസാമി കുന്ദമംഗലം (ചെയർമാൻ) മുസ്തഫ മണ്ണത് (ജന. കൺ)കെ സി ഫാരിസ് (ഫിനാൻസ് സി ക്രട്ടറി) യായും വിവിധ കക്ഷി പ്രതിനിധികളെ അംഗങ്ങളായും തിരെഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!