ഇടുക്കി കട്ടപ്പനയിൽ ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലി മകനും കൂട്ടുകാരും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട അച്ഛൻ അടിയേറ്റ് മരിച്ചു. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുേപരെ അറസ്റ്റ് ചെയ്തു. കൗന്തി സ്വദേശി ഹരികുമാർ വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്,. രാജുവിന്‍റെ മകന്‍ ഹരികുമാറിന്‍റെ ബൈക്ക് അടുത്തിടെ യാത്രയ്ക്കായി വാങ്ങിയിരുന്നു. തുടര്‍ന്ന് ബൈക്ക് അപകടത്തിൽ പെടുകയും കേടുപാടുണ്ടാവുകയും ചെയ്തു. ബൈക്ക് നന്നാക്കാന്‍ 5000 രൂപ നൽകാമെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതു ചോദിച്ച് ഇരുവരും എത്തിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. വാക്കുതര്‍ക്കം കയ്യാങ്കളിലേക്ക് വഴി മാറിയതോടെ രാജു അടിയേറ്റ് വീഴുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം
മകനും കൂട്ടുകാരും തമ്മില്‍ തര്‍ക്കം; പരിഹരിക്കാനെത്തിയെ അച്ഛന്‍ അടിയേറ്റ് മരിച്ചു

