Kerala News

വൈറൽ കത്തിന് പിന്നാലെ ദമ്പതികൾക്ക് സ്നേഹ സല്യൂട്ടുമായി സൈന്യം,വിളിച്ചുവരുത്തി ആദരം

മലയാളി ദമ്പതികളുടെ വിവാഹ ക്ഷണനത്തിന് പിന്നാലെ , തങ്ങളെ വിവാഹത്തിന് ക്ഷണിച്ച നവദമ്പതികളെ സൈനികകേന്ദ്രത്തിലേക്ക് നേരിട്ട് വിളിച്ച് സ്നേഹസമ്മാനം കൈമാറിയിരിക്കുകയാണ് ഇന്ത്യൻ കരസേന. പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇവരെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. വിവാഹ ക്ഷണത്തിന് സൈന്യത്തിന്‍റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ, നവദമ്പതികളുമായി സംവദിക്കുകയും മെമന്‍റോ സമ്മാനിക്കുകയും ചെയ്തു. യൂണിഫോമിലായാലും ഇല്ലെങ്കിലും, ഓരോ പൗരന്‍റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുക എന്നത് ഓരോ പൗരന്‍റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്‍റെ നിലനിൽപ്പ് പൗരന്മാരെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സൈന്യത്തെ ക്ഷണിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ക്ഷണക്കത്തയച്ച രാഹുൽ-കാർത്തിക ദമ്പതിമാരെയാണ് സൈന്യം ആദരിച്ചത്. നവംബർ പത്തിനാണ് തിരുവനന്തപുരം സ്വദേശികളായ രാഹുലിന്റെയും കാർത്തികയുടെയും വിവാഹം നടന്നത്. ഇരുവരും ബി.ടെക്. ബിരുദധാരികളാണ്. രാഹുൽ കോയമ്പത്തൂരിൽ അസിസ്റ്റന്റ് ബാങ്ക് മാനേജരായും കാർത്തിക തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ ഐ.ടി. പ്രൊഫഷണലായും ജോലി ചെയ്യുകയാണ്.’ഡിയര്‍ ഹീറോസ്’ എന്ന ഹൃദയത്തില്‍ തൊടുന്ന അഭിവാദ്യവുമായാണ് രാഹുലും കാർത്തികയും സൈന്യത്തിനായി ക്ഷണക്കത്ത് നൽകിയത്. ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പം ദമ്ബതികള്‍ സൈനികര്‍ക്ക് അയച്ച ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും തുടർന്ന് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയാകുകയും ചെയ്തിരുന്നു.നിങ്ങളുടെ രാജ്യസ്‌നേഹത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങള്‍ക്ക് കിട്ടുന്ന സുരക്ഷയ്ക്ക് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ തന്നതിന് നന്ദി. ഞങ്ങളുടെ ഈ പ്രധാനപ്പെട്ട ദിനത്തില്‍ നിങ്ങളെ ക്ഷണിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ സാന്നിദ്ധ്യവും അനുഗ്രഹവും ആഗ്രഹിക്കുന്നു.എന്നാണ് കത്തിൽ ഉണ്ടായിരുന്ന വാക്കുകൾ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!