Local

പടനിലത്ത് ചാക്കുകളിലായി മാലിന്യം കെട്ടി തള്ളിയ നിലയിൽ; നിക്ഷേപിച്ചത് പ്രമുഖ ഹോട്ടൽ ഇക്കായീസ്

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വയനാട് റോഡിൽ പടനിലത്ത് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. വലിയ ചാക്കുകളിലായി കെട്ടി തള്ളിയ ഹോട്ടൽ മാലിന്യം നിക്ഷേപിച്ചത് കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലായ ഇക്കായീസ് എന്ന് തിരിച്ചറിഞ്ഞു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും പരിശോധനയെ തുടർന്നാണ് ഇക്കായീസിൽ നിന്നുള്ള മാലിന്യമാണ് എന്ന് കണ്ടെത്തിയത്.

പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചതിന് ഹോട്ടൽ ഉടമസ്ഥനിൽ നിന്നും 20000 രൂപ പിഴ ഈടാക്കി. കൂടാതെ മാലിന്യം സ്ഥാപനത്തിന്റെ ചിലവിൽ സംസ്കരിക്കുകയും ചെയ്തു. കുന്ദമംഗലം എഫ്. എച്. സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജിത്ത് എം ന്റെ നേത്രത്തിൽ ജെ.എച് .ഐ മാരായ രജിത്കുമാർ എം എൻ, സനൽകുമാർ ടി പി, പഞ്ചായത്ത്‌ ക്ലാർക്ക്മാർ തേജസ്സ് ടി, കെ ടി ബിനീഷ്‌കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!