കുന്ദമംഗലം: എസ്.വൈ എസ് കുന്ദമംഗലം യൂണിറ്റ് ളിയാഫ പ്രാസ്ഥാനിക കുടുംബ സംഗമം നടത്തി. മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി ഉദ്ഘാടനം ചെയ്തു. എം.കെ ജൗഹർ അംജദി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്ല കോയ സഖാഫി പ്രാർത്ഥന നടത്തി.
പ്രവർത്തകന്റെ കുടുംബം എന്ന വിഷയത്തിൽ മഹമൂദ് സഖാഫി കുറ്റിക്കാട്ടൂർ ക്ലാസെടുത്തു. സോൺ സിക്രട്ടറി സൈനുദ്ധീൻ നിസാമി, എം.പി ആലി ഹാജി, കെ.ആലി കുട്ടി ഹാജി, കെ അബ്ദുൽ മജീദ്, കെ റസാഖ് മുസ്ല്യാർ, കെ ജബ്ബാർ, കെ.സറീജ്, കെ അബ്ദുൽ ഖാദർ, കെ ആലിമോൻ, ഇ നാസർ ബാവ, ഇറിയാസു റഹ്മാൻ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി.

