വയനാട്: കേരളത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമല മാത്രമല്ല എല്ലാ വിഷയങ്ങളും ആയുധമാക്കി ബിജെപി പോരാടും. ശബരിമലയും മോദിയുടെ ഭരണനേട്ടങ്ങളും ഉപതെരഞ്ഞെടുപ്പില്‍ വിഷയമാകും. ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ ബിജെപിയുടെ പ്രതിനിധി എത്തും. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനാണ് ഇടതു വലതു മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമാവില്ല; ശ്രീധരന്‍പിള്ള

