കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സഹായവിതരണത്തിന് ശേഷം നടപടി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട. പ്രളയ ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്നാരോപിച്ച് ലഭിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതിയുടെ ലീഗല്‍ അതോറിട്ടിക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയമസഹായങ്ങള്‍ നല്‍കാനുമാണ് ലീഗല്‍ അതോറിട്ടിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണം; ഹൈക്കോടതി

