Kerala News

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കാസർഗോഡ് പിലിക്കോട് പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റിൽ.പരാതിക്കാരി പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി. സിപിഐഎം ഏച്ചിക്കൊവ്വൽ ബ്രാഞ്ച് സെക്രട്ടറി ടി.ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പെൺകുട്ടിക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.നൃത്ത പരിശീലനത്തിനിടെയാണ് ലൈം​ഗിക അതിക്രമം ഉണ്ടായത്.വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലചന്ദ്രന്‍ ഒളിവില്‍പോയിരുന്നു. എറണാകുളത്ത് ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞദിവസം കാസര്‍കോട്ട് തിരിച്ചെത്തിയതോടെയാണ് പോലീസ് പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!