പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കാസർഗോഡ് പിലിക്കോട് പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റിൽ.പരാതിക്കാരി പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി. സിപിഐഎം ഏച്ചിക്കൊവ്വൽ ബ്രാഞ്ച് സെക്രട്ടറി ടി.ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പെൺകുട്ടിക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.നൃത്ത പരിശീലനത്തിനിടെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലചന്ദ്രന്‍ ഒളിവില്‍പോയിരുന്നു. എറണാകുളത്ത് ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞദിവസം കാസര്‍കോട്ട് […]
